ഷാഫിയെ തള്ളി; ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനുനേരെ കോൺഗ്രസിന്റെ സൈബർ ആക്രമണം

തിരുവനന്തപുരം: ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനുനേരെ വ്യാപക സൈബർ ആക്രമണവുമായി ഷാഫി അനുകൂലികൾ. ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും ഷാഫി പറമ്പിൽ വലിയ നീതികേടാണ് ചെയ്തതെന്നും പല പ്രതിസന്ധിഘട്ടത്തിലും ഉമ്മൻ ചാണ്ടിയോടൊപ്പം നിൽക്കാൻ ഷാഫിയും കൂട്ടാളികളും തയാറായില്ല എന്നാരോപിച്ചും രാജ്‌മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.
ഇതിനുപിന്നാലെ കോൺഗ്രസിനുള്ളിൽ ചേരിപ്പോരുകൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്. കോൺഗ്രസ് എംപി കൂടിയായ രാജ്‌മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ വിമർശിച്ചും കുടുംബം രംഗത്ത് വന്നതിനു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ ഉയരുന്നത്.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറമെ രാജ്മോഹൻ ഉണ്ണിത്താൻ, കെസി വേണുഗോപാൽ, ജെഎസ് അഖിൽ എന്നിവർക്കെതിരെയും സൈബർ ഇടങ്ങളിൽ വിമർശനങ്ങളും ആക്രമണങ്ങളും തുടരുകയാണ്. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിൽ പക്ഷമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ ആരോപിച്ചിരുന്നു.









0 comments