പട്ടിണിയും അടിയും വെടിയും ഏറ്റിട്ടും തളർന്നില്ല, എന്നിട്ടാണോ ഈ സൈബർ ആക്രമണം: നിലമ്പൂർ ആയിഷ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകിയതിന് നേരിടുന്ന സൈബർ ആക്രമണത്തിന് മറുപടിയുമായി നിലമ്പൂർ ആയിഷ. നാടകപ്രവേശനകാലത്ത് പട്ടിണിയും ക്രൂരതകളും നേരിട്ട തനിക്ക് യുഡിഎഫ് നടത്തുന്ന ഈ സൈബർ ആക്രമണം പ്രശ്നമല്ലെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു.
'അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാർടിയോടൊപ്പം തന്നെ. വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു'- നിലമ്പൂർ ആയിഷ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജീന് പിന്തുണ നൽകിയതിനും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുന്നതിനും കടുത്ത ഭാഷയിലാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അണികൾ നിലമ്പൂർ ആയിഷയെ അധിക്ഷേപിക്കുന്നത്. കെ ആർ മീര, ഹരിത സാവിത്രി, ഷീല ടോമി തുടങ്ങിയവർക്കുനേരെയും യുഡിഎഫ് സൈബർസംഘം അധിക്ഷേപ പ്രചാണം നടത്തുന്നുണ്ട്.








0 comments