Deshabhimani

കുസാറ്റ് എമെരിറ്റസ് പ്രൊഫസർമാരുടെ സേവനം അവസാനിപ്പിച്ചു

CUSAT
വെബ് ഡെസ്ക്

Published on Nov 04, 2026, 12:01 AM | 1 min read

കളമശേരി : അക്കാദമികരംഗത്ത് ലോകപ്രശസ്തരായ 15 എമെരിറ്റസ് പ്രൊഫസർമാരുടെ സേവനം അവസാനിപ്പിച്ച് കുസാറ്റ് ഉത്തരവിറക്കി. യുഡിഎഫ് സിൻഡിക്കറ്റ് തീരുമാനമനുസരിച്ചാണിത്. കുസാറ്റുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച അധ്യാപകരും ശാസ്ത്രജ്ഞരുമാണ് ഈ പദവിയിൽ പ്രതിഫലമില്ലാതെ ജോലി ചെയ്തിരുന്നത്. കുസാറ്റ് പല മൂല്യനിർണയത്തിലും ഉയർന്ന സ്ഥാനം കരസ്ഥമാക്കിയത് ഇവരുടെ റിസർച്ച് പേപ്പറുകളുടെ മൂല്യംകൂടി പരിഗണിച്ചാണ്. ഇവരിൽ മിക്കവരും ലോകത്തിലെ രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഉൾപ്പെട്ടവരുമാണ്.

​സർവകലാശാലയ്ക്ക് ബാധ്യതയില്ലാതെ മികച്ച അധ്യാപകരെ സ്വന്തമായി ലഭിക്കുന്ന പദ്ധതിയാണ് എമെരിറ്റസ് പ്രൊഫസർ പദവി. ഡിപ്പാർട്‌മെന്റ്‌ കൗൺസിലാണ് നിയമനം നടത്തുന്നത്. അഞ്ചു വർഷത്തേക്ക് നടത്തുന്ന നിയമനത്തിൽ മൂന്നു വർഷം കഴിയുമ്പോൾ വിലയിരുത്തലുണ്ട്‌. മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നവർക്ക് 70 വയസ്സുവരെ തുടരാം. പലർക്കും ഇനിയും സമയം ബാക്കിയുണ്ട്‌.


സ്വകാര്യ സർവകലാശാലകൾ വൻ പ്രതിഫലം നൽകി സ്വീകരിക്കാൻ തയ്യാറായിരിക്കെയാണ് അക്കാദമിക് രംഗത്ത് സ്വയം സമർപ്പിതരായി പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ ഇവർ തയ്യാറായത്. ക്ലാസുകൾ എടുത്തും ഗവേഷണത്തിൽ മാർഗനിർദേശം നൽകിയും കോൺഫറൻസ് നടത്തിപ്പിലുമൊക്കെ ഇവരുടെ സംഭാവന വളരെ വലുതാണ്.


​പുറത്താകുന്നത് 
പ്രമുഖർ


​സർവകലാശാല ഇറക്കിയ ഉത്തരവനുസരിച്ച് കുസാറ്റിൽനിന്ന് പുറത്താകുന്നത് പ്രമുഖരുടെ നിരയാണ്. വിദ്യാർഥികൾക്കും ഗവേഷകർക്കും സ്ഥാപനത്തിനും വലിയ നഷ്ടമാണ് ഇതുവഴി ഉണ്ടാകുക.

മറൈൻ ബയോടെക്നോളജിയിൽ ലോകപ്രശസ്തനും കുസാറ്റിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് സ്ഥാപകനുമായ ഡോ. ഐ എസ് ബ്രൈറ്റ് സിങ്, പ്രശസ്ത മറൈൻ ബയോളജിസ്റ്റും നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഹത്ത, ഗണിതശാസ്ത്ര ഗ്രാഫ് തിയറിയിലെ പ്രമുഖൻ ഡോ. എ വിജയകുമാർ, ഫെലോ ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസ് ആയ നാനോടെക്നോളജി വിദഗ്ധൻ ഡോ. ജോൺ ഫിലിപ്പ്, കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും സെമികണ്ടക്ടർ ഡിവൈസ് ഗവേഷണത്തിൽ ഇന്ത്യയിലെ പ്രമുഖനുമായ ഡോ. എം കെ ജയരാജ്, എൻപിഒഎൽ സർവീസിൽനിന്നുള്ള ഡോ. റെജി ജോൺ എന്നീ പ്രമുഖർ പിരിച്ചുവിട്ട എമെരിറ്റസ് പ്രൊഫസർമാരിലുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

01

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌
Pope leo - Trump

02

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

04

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
US Senate Election

06

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് ചങ്കിടിപ്പേറുന്നു
deshabhimani section

Recommended

Deshabhimani
Home