ad
Deshabhimani

print edition "കരന്റ് തിന്നും' ഇൻഡക്‌ഷൻ കുക്കറുകൾ

INDUCTION COOKER
വെബ് ഡെസ്ക്

Published on Apr 29, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തെത്തുടർന്ന്‌ വിപണിയിൽ പ്രിയമേറുന്ന ഇൻഫ്രാ റെഡ് ഇൻഡക്‌ഷൻ കുക്കറുകൾ വൈദ്യുതി ഉപയോഗം കൂട്ടുന്ന പ്രധാന വില്ലനായി മാറുന്നു. മൺചട്ടികൾ ഉൾപ്പെടെ എല്ലാതരം പാത്രങ്ങളും ഉപയോഗിക്കാനാകുന്ന ഇവ ചൂടാകാൻ സാധാരണ ഇൻഡക്‌ഷൻ കുക്കറുകളേക്കാൾ കൂടുതൽ സമയമെടുക്കും.


തിരുവനന്തപുരം നഗരത്തിൽ മാസം ശരാശരി പത്ത്‌ ഇൻഡക്‌ഷൻ കുക്കർ വിറ്റുപോയ ഒരു ഹോം അപ്ലയൻസ്‌ ഷോറൂമിൽ ഇപ്പോൾ വിൽപ്പന 200 കടന്നു. അതിലേറെയും ഇൻഫ്രാറെഡാണ്‌. പ്രമുഖ ചില്ലറ വിൽപ്പനശാലകളിലും നിലവിൽ ഇവ സ്റ്റോക്കില്ല.


വിപണിയിലുള്ള ഭൂരിഭാഗം ഇൻഡക്‌ഷൻ കുക്കറുകളും 1200 വാട്‌സ് മുതൽ 2200 വാട്ട്‌സ് വരെ ശേഷിയുള്ളവയാണ്. 2000 വാട്‌സിന്റെ കുക്കർ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ രണ്ടു യൂണിറ്റ് വൈദ്യുതി വേണം. പാചകത്തിനായി ദിവസം രണ്ടോ മൂന്നോ മണിക്കൂർ ഇൻഡക്‌ഷൻ കുക്കർ ഉപയോഗിച്ചാൽ മാസം 120 മുതൽ 180 യൂണിറ്റുവരെ അധികവൈദ്യുതി ആവശ്യമായിവരും.


ഒരുമാസംകൊണ്ട് കേരളത്തിന്റെ വൈദ്യുതി ഗ്രിഡിൽ കണക്ട് ചെയ്യപ്പെട്ടത്‌ ആയിരംമുതൽ രണ്ടായിരംവരെ വാട്‌സുള്ള 24 ലക്ഷം ഇൻഡക്‌ഷൻ കുക്കറുകളാണ്‌. നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്‌. ഇതിലൂടെമാത്രം ദിവസം 500 മെഗാവാട്ട് വൈദ്യുതി അധികം ആവശ്യമായി വന്നതായാണ്‌ കെഎസ്‌ഇബി വിലയിരുത്തൽ.


വേനൽ കടുത്തതോടെ വീടുകളും ഓഫീസുകളും അതിവേഗം എസിയിലേക്കും കൂളറുകളിലേക്കും മാറി. അവധിക്കാലമായതോടെ നഗരങ്ങളിൽ രാത്രികാലത്തും കടകൾ സജീവമാണ്‌. ഇതെല്ലാം മുൻകൂട്ടിക്കണ്ട്‌ കെഎസ്‌ഇബി ഒരുക്കം നടത്തിയിരുന്നു. വൈദ്യുതി വാഹനങ്ങളുടെ എണ്ണത്തിലെ കുതിപ്പും ഉപയോഗം വർധിപ്പിച്ചു.



5 നിർദേശങ്ങളുമായി കെഎസ്‌ഇബി


തിരുവനന്തപുരം: വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ അഞ്ചു നിർദേശങ്ങൾ പാലിക്കണമെന്ന്‌ കെഎസ്‌ഇബി.


  • വൈദ്യുതി വാഹന ചാർജിങ്‌ വൈകിട്ട്‌ ആറിനും രാത്രി 12നുമിടയിൽ പൂർണമായി ഒഴിവാക്കണം.

  • രാത്രി എസി ഉപയോഗിക്കുമ്പോൾ താപനില 24–-26 ഡിഗ്രി സെൽഷ്യസിൽ ആകണം.

  • ഇൻഡക്‌ഷൻ കുക്കറിന്റെ ഉപയോഗം ഈ സമയം പരമാവധി ഒഴിവാക്കണം.

  • വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിങ്‌ മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം.

  • അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home