print edition സ്ത്രീകളുടെ അധ്വാനത്തെ മാനിക്കുന്ന സർക്കാർ

കല്ലറ : സ്ത്രീകളുടെ അധ്വാനത്തെ മാനിക്കുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ വാമനപുരം മണ്ഡലം സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എൽഡിഎഫ് സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിയിൽ 33.34 ലക്ഷംപേർക്കാണ് 1000 രൂപ നൽകുക. 16.5 ലക്ഷംപേരുടെ അക്കൗണ്ടിൽ ഇതിനോടകം തുക എത്തിക്കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഒരു സർക്കാരിന് തുടർഭരണമുണ്ടാകുന്നത്.
എന്നാൽ, വി ഡി സതീശനും കൂട്ടാളികളും പറയുന്നത് പഴയ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകുമെന്നാണ്. 18 മാസം പെൻഷൻ കുടിശ്ശികയായ കാലത്തേക്ക് തിരിച്ചുപോകണമെന്ന് ആരെങ്കിലും പറയുമോയെന്ന് സി എസ് സുജാത ചോദിച്ചു.










0 comments