print edition അഭിമന്യു കൊലക്കേസ്: ഒന്നാം സാക്ഷിയുടെ എതിർ വിസ്‌താരം പൂർത്തിയായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസി ൽ ഒന്നാം സാക്ഷി അർജുൻ കൃ ഷ്‌ണന്റെ എതിർ വിസ്‌താരം പൂ ർത്തിയായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള, അഡ്വ. പി പി ഹാരിസ്, അഡ്വ. ജോൺ റാൽഫ്, അ ഡ്വ. അനിൽ മുഹമ്മദ് എന്നിവരാണ് വിസ്‌താരം നടത്തിയത്.
ക്യാമ്പസിൽ പോപ്പുലർ ഫ്രണ്ട്– ക്യാന്പസ് ഫ്രണ്ട് ആക്രമണത്തിനിടെ തന്റെ സുഹൃത്തുക്കളുടെ മുഖത്തടിച്ച പ്രതിയെ കോടതിയിൽവച്ച് അർജുൻ വീണ്ടും തിരിച്ചറിഞ്ഞു. രണ്ടുമുതൽ നാലുവരെ സാക്ഷികളായ സുബിൻ, ബോബിൻസ്, രാഹുൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലെ വിസ്‌താരത്തിൽ 16 പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ശനിയാഴ്‌ച നടന്ന വിസ്‌താരത്തിൽ അഞ്ചുമുതൽ ഏഴുവരെ സാക്ഷികൾ ഒന്നാം പ്രതി മുഹമ്മദലിയെയും തിരിച്ചറിഞ്ഞു. മറ്റു സാക്ഷികളുടെ വിസ്‌താരം തിങ്കളാഴ്ച തുടരും.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് മനോഹരനു വേണ്ടി അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ ഹാജരായി.









0 comments