Deshabhimani

ചെറായി പാടശേഖരത്തിൽ മുതല: നടപടികളുമായി വനം വകുപ്പ്

muthala
വെബ് ഡെസ്ക്

Published on Nov 09, 2026, 12:55 PM | 1 min read

കൊച്ചി: ചെറായി പാടശേഖരത്തിൽ മുതലയെ കണ്ടതിന് പിന്നാലെ നടപടികളുമായി വനം വകുപ്പ്. ചെറായി പാടശേഖരത്തിൽ പെരുമ്പടന്ന ഭാഗത്തെ ഒന്നാം തൂമ്പിനു സമീപമാണ് രാത്രി മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളി മുതലയെ കണ്ടത്.ഇനി മുതലയെ കാണുകയാണെങ്കിൽ ഉടൻ അറിയിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.


രാത്രി പാടശേഖരത്തിൽ വലയിട്ട ശേഷം വല എടുക്കാനായി ചെന്നതായിരുന്നു സത്യൻ. ഈ സമയത്ത് മുതല വെള്ളത്തിന് മുകളിലൂടെ നീന്തി വരുന്നതായി കണ്ട ഇയാൾ വല ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം തിരിച്ചു പോരുകയായിരുന്നു. പിന്നീട് രാവിലെ ചെന്നാണ് വല എടുത്തത്.സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ കണ്ട് വിവരങ്ങൾ തിരക്കുകയും ജാഗ്രത പുലർത്താനും നിർദേശം നൽകി.

രണ്ടാഴ്ച മുമ്പ് പെരുമ്പടന്ന സ്വദേശി സത്യൻ എന്ന മത്സ്യത്തൊഴിലാളിയാണ് മുതലയെ കണ്ടത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home