രാജ്യത്തേക്ക് മടങ്ങണം: എംഎസ്‌സി എൽസ കപ്പലിലെ ജീവനക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ ഏഴ് ജീവനക്കാർ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി തേടി ഹെെക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്രസർക്കാരിന്റെയടക്കം വിശദീകരണം തേടി. ഹർജി 29ന് പരിഗണിക്കാൻ മാറ്റി. കപ്പലിന്റെ ക്യാപ്റ്റൻ ഇവാനോവ അലക്സാണ്ടർ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. പാസ്‌പോർട്ട് ഉൾപ്പെടെ മടക്കിനൽകണമെന്നാണ് ആവശ്യം.
Related News
റഷ്യ, ഉക്രയ്ൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജീവനക്കാർ. ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽക്കേസുമായി ബന്ധപ്പെട്ട് തങ്ങളെ ഒരുവർഷമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. കഴിഞ്ഞ വർഷം മെയ് 25നാണ് അറബിക്കടലിൽ കേരളതീരത്തുനിന്ന് 14 നോട്ടിക്കൽ മെെൽ അകലെ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയത്.











0 comments