ഹണി റോസിനെക്കുറിച്ച് മോശം പരാമർശം; രാഹുൽ ഈശ്വറിനെതിരെ പരാതി

തൃശൂർ > ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയതിന് രാഹുൽ ഈശ്വറിനെതിരെ പരാതി. തൃശൂർ സ്വദേശിയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ഹണി റോസ് വ്യക്തമാക്കിയിരുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. ഹണി റോസിന്റെ പരാതിക്കു പിന്നാലെ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി








0 comments