സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു

തൃശൂർ : സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് 11 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി ബി അംഗം എ. വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ബിജു, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം എം വര്‍ഗ്ഗീസ്, ഡോ. ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്തീന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കെ വി അബ്ദുള്‍ ഖാദര്‍, യു പി ജോസഫ്, കെ കെ രാമചന്ദ്രന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി, പി കെ ഡേവിസ്, പി കെ ഷാജന്‍, പി കെ ചന്ദ്രശേഖരന്‍, ടി കെ വാസു, കെ വി നഫീസ, ടി വി ഹരിദാസ്, എം ബാലാജി എന്നിവരാണ് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങള്‍.









0 comments