Deshabhimani

സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് തുടക്കം

സിപിഐ എം തൃശ്ശൂർ ജില്ലാ സമ്മേളനം
വെബ് ഡെസ്ക്

Published on Feb 09, 2025, 11:46 AM | 1 min read

കുന്നംകുളം: സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കമായി. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കുന്നംകുളം ടൗൺ ഹാൾ) ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.


സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എ കെ ബാലൻ, ഡോ. ടി എം തോമ സ് ഐസക്, കെ കെ ശൈലജ, എളമരം കരീം, പി സതീദേവി, കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പുത്തലത്ത് ദിനേശൻ, എം സ്വരാജ്, ഡോ. പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ, എൻ ആർ ബാലൻ, എം കെ കണ്ണൻ എന്നിവർ പങ്കെടുക്കുന്നുണ്ട്.


ഫെബ്രുവരി 11ന് ഉച്ചവരെയാണ് പ്രതിനിധി സമ്മേളനം. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായുള്ള ചുവപ്പുസേനാ മാർച്ചിൽ 25,000 പേർ അണിനിരക്കും.




deshabhimani section

Related News

0 comments
Sort by

Home