അവഗണിച്ചു എന്ന് അയിഷാപോറ്റി പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് എം എ ബേബി

എം എ ബേബി മാധ്യമങ്ങളോട് സംസാരിക്കുന്നു
കൊല്ലം: സിപിഐ എം അവഗണിച്ചു എന്ന് അയിഷാപോറ്റി പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പാർടി ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. അയിഷാപോറ്റിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, മൂന്ന് തവണ എംഎൽഎയുമാക്കി. എന്നാൽ പാർടിക്കുവേണ്ടി കഷ്ടപ്പെട്ട്, തല്ലുകൊള്ളുകയും ജയിലിൽ കഴിയുകയും ചെയ്ത അനേകം സഖാക്കള്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരംപോലും ലഭിച്ചിട്ടില്ല. കോൺഗ്രസിൽ ചേർന്നതിന് വാർത്താപ്രധാന്യാം ലഭിക്കത്തക്കവിധം പ്രാപ്തയാക്കിയ സിപിഐ എമ്മിനെ, അയിഷാപോറ്റി ഇങ്ങനെ മറക്കാൻ പാടില്ലായിരുന്നുവെന്നും എം എ ബേബി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ ചേർന്ന തീരുമാനം അയിഷാപോറ്റിക്ക് മതിപ്പുണ്ടാക്കുമെന്ന് കരുതാനാകില്ല. കൊട്ടാരക്കരയിലെ മാത്രമല്ല, കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഇക്കാര്യം ബാധിക്കില്ല. ജനങ്ങൾ വസ്തുതകൾ മനസിലാക്കുമെന്നും എം എ ബേബി പറഞ്ഞു.










0 comments