ad
Deshabhimani

ചടയൻ ​ഗോവിന്ദൻ അനുസ്മരണം: പയ്യാമ്പലത്ത് പുഷ്പാർച്ചന നടന്നു

CHADAYAN ANUSMARANAM PAYYAMBALAM
വെബ് ഡെസ്ക്

Published on Sep 09, 2026, 09:58 AM | 1 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ വേർപാടിന്‌ ചൊവാഴ്‌ച 27വർഷം തികയുകയാണ്. അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന കണ്ണൂർ പയ്യാമ്പലത്ത് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടിന്‌ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു.


സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം എം വി ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് തുടങ്ങിയവർ പങ്കെടുത്തു. ജന്മനാടായ കമ്പിലും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട്‌ അഞ്ചിന്‌ കമ്പിൽ ചേരുന്ന അനുസ്‌മരണയോഗം കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്യും.


സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്‌തംബർ ഒമ്പതിനാണ്‌ ചടയൻ ഗോവിന്ദൻ അന്തരിച്ചത്‌. ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച പാർടി ഓഫീസുകൾ അലങ്കരിച്ചും പതാകയുയർത്തിയും സംസ്ഥാനത്തുടനീളം വിപുലമായ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home