Deshabhimani

print edition വൈദ്യുതി വെട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണം: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Nov 18, 2026, 12:30 AM | 1 min read

തിരുവനന്തപുരം : വിഇഎച്ച്‌ ഗ്ലോബലുമായും ഹിമാചൽ പ്രദേശുമായുമുള്ള വൈദ്യുതി കരാറിൽ കോടികളുടെ അഴിമതിയുണ്ടെന്ന്‌ വ്യക്തമായ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ടെൻഡറോ റെഗുലേറ്ററി കമീഷന്റെ അനുമതിയോ നിയമ, ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ്‌ ഉത്തരവ് നൽകുന്നത്. പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത് അഴിമതിക്കാണെന്ന സംശയം ശരിയെന്ന് തെളിഞ്ഞിരിക്കയാണ്‌.


കാറ്റാടിയിൽനിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നിരിക്കെയാണ്‌ വിഇഎച്ചിൽനിന്ന്‌ യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങിയത്. ഹിമാചലിൽനിന്നുള്ളത്‌ എനർജി എക്‌സ്‌ചേഞ്ചിലെ നിരക്കിനെക്കാൾ കൂടിയതാണ്‌. ഒക്‌ടോബറിൽ 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാർപ്രകാരം വാങ്ങിയത്. സർക്കാരിനെ ന്യായീകരിക്കുന്ന മാധ്യമങ്ങൾപോലും രണ്ട് കരാറുകളും സംസ്ഥാനത്തിന്‌ കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട് ചെയ്‌തത്.


സർക്കാർ അധികാരത്തിലെത്തി ആറുമാസം തികയുംമുമ്പാണ്‌ ഗുരുതരമായ അഴിമതി ആരോപണമുയർന്നത്‌. ജിഎൻഎയുമായി കരാർ ഒപ്പിട്ടിട്ടില്ലെന്നും പിന്നെന്ത് അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ ഒക്‌ടോബറിലെ രണ്ട് കരാർ പ്രകാരം വൈദ്യുതി കൂടിയവിലയ്‌ക്ക് വാങ്ങാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്‌ –പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home