print edition സി എച്ച് ദിനം ആചരിക്കുക: സിപിഐ എം

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്റെ അനുസ്‌മരണം 20ന് സംസ്ഥാന വ്യാപകമായി ആചരിക്കും. 1972 ഒക്‌ടോബർ 20-നാണ് അദ്ദേഹം അന്തരിച്ചത്. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാകയുയർത്തിയും അനുസ്‌മരണയോഗങ്ങൾ ചേർന്നും അനുസ്മരണദിനം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പാർടി ഘടകങ്ങളോട് ആഹ്വാനംചെയ്‌തു.
കർഷക–തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച ഭൂപരിഷ്‌കരണത്തിന്റെ നിയമ നിർമാണത്തിലും അതുല്യപങ്കുവഹിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള വലിയ പോരാട്ടം രാജ്യത്ത് നടക്കുന്ന ഘട്ടമാണിത്. കേരളം നേടിയ നേട്ടങ്ങളെല്ലാം തകർക്കുന്ന വിധം യുഡിഎഫ് സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ വർത്തമാനകാല പ്രക്ഷോഭങ്ങൾക്ക് സി എച്ചിന്റെ സ്മരണ കരുത്താകുമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.









0 comments