സിപിഐ സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം നാളെ, ദീപശിഖാ പ്രയാണം ഇന്ന് ആരംഭിക്കും

cpi state conference
വെബ് ഡെസ്ക്

Published on Sep 09, 2025, 12:54 AM | 1 min read

ആലപ്പുഴ : സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബുധനാഴ്‌ച തുടങ്ങുമെന്ന്‌ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖാ പ്രയാണം ചൊവ്വ പകൽ രണ്ടിന്‌ വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. അ സിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ബുധൻ രാവിലെ 10ന്‌ കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്‌കെ കൺവൻഷൻ സെന്റർ ) സംസ്ഥാന സെക്രട്ടറി ദീപശിഖ ഏറ്റുവാങ്ങും.

കെ ആർ ചന്ദ്രമോഹൻ പതാ ക ഉയർത്തും. ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെ യ്യും. 12ന്‌ പ്രതിനിധി സമ്മേളനം അവസാനിക്കും. 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികൾ പങ്കെടുക്കും.

ബുധൻ വൈകിട്ട്‌ അഞ്ചിന്‌ എസ്‌കെ കൺവൻഷൻ സെന്ററിൽ ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ പ്രകാശ് രാജ് പ്രഭാഷണം നടത്തും. 12ന്‌ പകൽ മൂന്നിന്‌ നാൽപ്പാലം കേന്ദ്രീകരിച്ച് റെഡ്‌ വളണ്ടിയർ പരേഡ് ആരംഭിക്കും. അതുൽ കുമാർ അഞ്ജൻ നഗറിൽ ( ആലപ്പുഴ ബീച്ച് ) നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനാകും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, സ്വാഗത സംഘം ട്രഷറർ പി വി സത്യനേശൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി ടി ജിസ്‌മോൻ, കൺവീനർ സനൂപ് പി കുഞ്ഞുമോൻ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home