സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ച് സിപിഐ എം; പങ്കുചേർന്ന് ജനാധിപത്യവിശ്വാസികൾ

തിരുവനന്തപുരം: ഖത്തറടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ താൽപ്പര്യങ്ങൾക്കായി നടത്തുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരായാണ് ദിനാചരണം സംഘടിപ്പിച്ചത്. ഏരിയാതലത്തിൽ നടന്ന പരിപാടിയിൽ എല്ലാ തുറകളിലുമുള്ള ജനങ്ങൾ പങ്കുചേർന്നു. സാമ്രാജ്യത്വം, യുദ്ധം എന്നീ കെടുതികളെ ഇല്ലായ്‌മ ചെയ്യാൻ ജനകീയ ശക്തിയുയർത്തി അണിനിരക്കണമെന്ന സന്ദേശം പകർന്നാണ് സാമ്രാജ്യത്വവിരുദ്ധദിനം ആചരിച്ചത്. സിപിഐ എമ്മിന്റെ ജില്ലയിലെ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ഘടകങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും കുടുംബാംഗങ്ങളും പങ്കെടുത്തു. പലസ്‌തീൻ ജനതയുടെ നേരേ നടക്കുന്ന ആക്രമണം ഇപ്പോൾ സാമ്രാജ്യത്വശക്തികൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇത് അങ്ങേയറ്റം വിനാശകരമായ രീതിയിലേക്ക് മാറുന്നതിനെ ചെറുക്കാൻ ജനകീയ പ്രതിഷേധം ഉയർന്നുവരണം. ഇൗ ലക്ഷ്യത്തിലാണ് സിപിഐ എം മുൻകൈയെടുത്ത് ഏരിയകളിൽ പ്രകടനും പൊതുയോഗവുമുൾപ്പടെ നടത്തിയത്.









0 comments