കോവിഡ് മരണം: കേരളത്തിന്റെ കണക്ക് കൃത്യം

സ്വന്തം ലേഖിക
Published on May 12, 2025, 12:00 AM | 1 min read
തിരുവനന്തപുരം : കോവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് സിവിൽ രജിസ്ട്രേഷൻ വിഭാഗം പുറത്തിറക്കിയ വൈറ്റൽ രജിസ്ട്രേഷൻ സർവെ റിപ്പോർട്ട്. കേരളത്തിൽ 65,655 മരണമുണ്ടായി എന്നാണ് റിപ്പോർട്ടിലുള്ളത്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 44,721 ആണ്. 1.5 ശതമാനം മാത്രമാണ് വ്യ
ത്യാസം.
ഔദ്യോഗിക കണക്ക് പ്രകാരം, രാജ്യത്ത് 2019-നെക്കാൾ 2021-ൽ 25.8 ലക്ഷം മരണം കൂടുതലാണ്. ഔദ്യോഗിക കോവിഡ് മരണസംഖ്യ 3.3 ലക്ഷവും. 2019-ലെയും 2021-ലെയും സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റത്തിലെ മരണനിരക്കും സിആർഎസ് റിപ്പോർട്ടുമായി താരതമ്യംചെയ്താണ് ഈ വ്യത്യാസം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ മരണം ഒളിച്ചുവച്ചത് ഗുജറാത്താണ്.
2021-ൽ സർക്കാർ പുറത്തുവിട്ട കോവിഡ് മരണം 5,800 ആണ്. സിആർഎസ് റിപ്പോർട്ട് പ്രകാരം അവിടെ രണ്ടുലക്ഷം അധികമരണം സംഭവിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും ഔദ്യോഗിക കോവിഡ് മരണസംഖ്യയും അധിക മരണനിരക്കും തമ്മിലുള്ള വ്യത്യാസം കുറവാണ്.









0 comments