കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി

torturing driver
വെബ് ഡെസ്ക്

Published on Apr 10, 2025, 02:09 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ കായംകുളം സ്വദേശി നൗഫൽ കുറ്റക്കാരനെന്ന് കോടതി. ഐപിസി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും എസ്‍സി എസ്‍ടി പിഒഎ ആക്ട് 5 എ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതിക്ക് ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർ അഡ്വ. ടി ഹരികൃഷ്ണൻ വാദിച്ചു.


2020 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്ന നൗഫൽ കോവിഡ് സെൻററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പ്രതി ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home