ad
Deshabhimani

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ശരീരത്തിൽ നിന്നും രക്തം വാർന്ന നിലയിൽ

Couple Found Dead Inside Home.jpg

ദമ്പതികളെ മരിച്ച നിലയിൽ കണ്ട തോണിപ്പാറയിലെ വീടിന് മുമ്പിൽ തടിച്ചുകൂടിയ ജനങ്ങൾ

വെബ് ഡെസ്ക്

Published on Mar 09, 2026, 12:45 PM | 1 min read

കോട്ടയം: കോട്ടയം പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും ശരീരത്ത് നിന്ന് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്


ദമ്പതികളും മൂന്ന് വയസ് പ്രായമുള്ള കുട്ടിയും തോണിപ്പാറയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home