ഈരാറ്റുപേട്ടയിൽ ദമ്പതികൾ മരിച്ച നിലയിൽ

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികൾ മരിച്ച നിലയിൽ. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന പനയ്ക്കപാലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ഫോണിൽ ഇരുവരെയും ബന്ധപ്പെടാൻ കഴിയാതായതോടെ സുഹൃത്തുക്കളും വീട്ടുടമസ്ഥനും വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാതിലുകൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദമ്പതികളുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രശ്മി. വിഷ്ണു കരാർ ജോലികൾ ഏറ്റെടുത്ത് ചെയ്തു വരികയായിരുന്നു. ആറുമാസമായി ദമ്പതികൾ പനയ്ക്കപ്പാലത്താണ് വാടകയ്ക്ക് താമസിക്കുന്നത്.









0 comments