ad
Deshabhimani

കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Suicide

സുഗതൻ, ഭാര്യ ലത

വെബ് ഡെസ്ക്

Published on May 23, 2026, 01:53 PM | 1 min read

കടയ്ക്കൽ: കൊല്ലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഗതന്‍ തൂങ്ങിമരിച്ച നിലയിലും ലത കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഇന്ന് വിദേശത്തേക്ക് പേകാനിരിക്കെയാണ് ഇരുവരുടെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


വെള്ളിയാഴ്ച വൈകിട്ടും ഇവരുമായി ബന്ധുക്കൾ സംസാരിച്ചിരുന്നതായി പറയുന്നു. രാവിലെ ഇരുവർക്കം ഭക്ഷണം നൽകാനായി ബന്ധു വീട്ടിൽ എത്തി. വാതിലിൽ തട്ടി വിളിച്ചിട്ടോ ഫോണിൽ വിളിച്ചിട്ടോ പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി വിവരമില്ല. ദമ്പതികൾ രണ്ട് മക്കളാണ് ഉള്ളത്. മകൻ കഴിഞ്ഞ ദിവസമാണ് വിദേശത്തേയ്ക്ക് പോയത്. പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home