കണ്ണൂരിൽ 13 കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ: കടവ് റോഡിൽ മുള ഡിപ്പോയ്‌ക്ക് സമീപത്തെ വാടകവീട്ടിൽനിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളെ കഞ്ചാവുമായി പിടികൂടി. ജാക്കിർ സിക്ദർ, ഭാര്യ അലീമബീബി എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റുചെയ്തത്. 13.900 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു. ചക്കരക്കൽ സിഐ എം പി ആസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു മാസം മുമ്പ് ഇവരിൽനിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ച മുണ്ടേരി മെട്ടയിലെ യുവാക്കളെ മുൻനിർത്തി നടത്തിയ അന്വേഷണവും പ്രതികളിലേക്കെത്താൻ സഹായകമായി. എസ്ഐ സജേഷ് ജോസ്, ടി അജയകുമാർ, പ്രേമരാജൻ, ടി വി സിനിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.









0 comments