ad
Deshabhimani

print edition ‘ലാസ്റ്റ്‌ കം ഫസ്റ്റ്‌ ഗോ’ വേണമെന്ന്‌ 
മന്ത്രി ബിന്ദു കൃഷ്ണ

Bindu Krishna.jpg
വെബ് ഡെസ്ക്

Published on Jul 14, 2026, 12:16 AM | 1 min read

ന്യൂഡൽഹി: അമേരിക്കൻ മെഡിക്കൽ കോഡിങ്‌ കന്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ ‘ലാസ്റ്റ്‌ കം ഫസ്റ്റ്‌ ഗോ’ (ഒടുവിൽ ജോലിയിൽ പ്രവേശിച്ചവരെ ആദ്യം ഒഴിവാക്കുക) നയം നടപ്പാക്കണമെന്നാണ്‌ സംസ്ഥാന സർക്കാർ നിലപാടെന്ന്‌ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ.


കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായുള്ള ക‍‍ൂടിക്കാഴ്ചയ്‌ക്കുശേഷം മാധ്യമങ്ങളെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പുറത്താക്കുന്നവരെ കോറോ ഹെൽത്തിന്റെ ഇന്ത്യയിലെ മറ്റ്‌ സെന്ററുകളിലേക്ക്‌ മാറ്റിക്കൂടേ എന്നും ‘ലാസ്റ്റ്‌ കം ഫസ്റ്റ്‌ ഗോ’ നടപ്പാക്കിക്കൂടേയെന്നും കേന്ദ്രമന്ത്രി ചോദിച്ചെന്നും അതുതന്നെയാണ്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതെന്നും മന്ത്രി ബിന്ദു പറഞ്ഞു. കോറോ അധികൃതരുമായി 20ന് ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home