ad
Deshabhimani

print edition മാറ്റണമെന്നാവശ്യപ്പെട്ടപ്പോൾ കുഴിച്ചുമൂടി; മാലിന്യം വഴിയിൽ തള്ളി കോർപറേഷൻ

Waste Management

വേളി യൂത്ത്‌ ഹോസ്‌റ്റലിനു സമീപം 
തള്ളിയ മാലിന്യം

വെബ് ഡെസ്ക്

Published on Jul 13, 2026, 12:01 AM | 1 min read

തിരുവനന്തപുരം: കുമിഞ്ഞുകൂടിയ നഗരമാലിന്യം വഴിയരികിൽ തള്ളി കോർപറേഷൻ അധികൃതർ. മാറ്റണമെന്നാവശ്യപ്പെട്ട്‌ ക‍ൗൺസിലർ പരാതി നൽകിയപ്പോൾ കുഴിച്ചുമൂടി. വെ ട്ടുകാട്‌ വേളി യൂത്ത്‌ ഹോസ്‌റ്റലിനു സമീപമാണ്‌ കോർപറേഷന്റെ വാഹനത്തിൽ ജീവനക്കാരും ഹെൽത്ത്‌ ഇൻസ്‌പെക്‌ടറും ചേ ർന്ന്‌ വ്യാഴാഴ്‌ച മാലിന്യം തള്ളിയത്‌. നാട്ടുകാർ ക‍ൗൺസിലർ കിൻസി ഐവിനെ വിളിച്ച്‌ പരാതിപ്പെട്ടു.


പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്‌ മേയർ പറയുമ്പോഴാണ്‌ ജനവാസമേഖലയിൽ ലോഡ്‌ കണക്കിന്‌ മാലിന്യം ജീവനക്കാർ തള്ളിയത്‌. ക‍ൗൺസിലറുടെ ഒത്താശയോടെയാണിതെന്ന വ്യാജപ്രചാരണവും നടത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മാലിന്യം നീക്കണമെന്നും ആവശ്യപ്പെട്ട്‌ ക‍ൗൺസിലർ പരാതി നൽകി. അടുത്തദിവസം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അ ജൈവമാലിന്യമടക്കം കുഴിച്ചുമൂടി. ഡയപ്പർ, പ്ലാസ്‌റ്റിക്‌ കവറുകൾ എന്നിവയും ഇതിലുണ്ടായിരുന്നു.


മറ്റ്‌ സ്ഥലമില്ലാത്തതിനാലാണ്‌ ഇവിടെ തള്ളിയതെന്നാണ്‌ ജീവനക്കാരുടെ വാദം. ആറ്റുകാൽ പൊങ്കാല മാലിന്യവും തരംതിരിക്കാതെ ഇ‍ൗഞ്ചക്കലി ൽ കുഴിച്ചുമൂടിയിരുന്നു. ആറുമാസം പിന്നിട്ടിട്ടും മാലിന്യസംസ്‌കരണത്തിന്‌ പ്രതിവിധി കണ്ടെത്താൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. ആമയിഴഞ്ചാൻതോട്‌, പാർവതീപുത്തനാർ എ ന്നിവയിലെല്ലാം മാലിന്യം നിറ ഞ്ഞു. മുൻഭരണസമിതിയൊരുക്കിയ വികേന്ദ്രീകൃത മാലിന്യസംഭരണകേന്ദ്രങ്ങളെല്ലാം തകർത്തു. കിച്ചൻ ബിന്നുകൾ വിതരണം ചെയ്യുന്നുമില്ല. കേന്ദ്രീകൃതമാലിന്യ സംവിധാനത്തിലൂടെ മറ്റൊരു വിളപ്പിൽശാല ഒരുക്കാനുള്ള ശ്രമത്തിലാണ്‌ മേയറും കൂട്ടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home