പാചകവാതക വില വർധനവ്; കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

തിരുവന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ സമയം നോക്കി എക്സൈസ് നികുതി കൂട്ടുകയും അതിനെ തുടർന്ന് പാചകവാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചിരിക്കുകയുമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കരുത് എന്ന ദുഷിച്ച ചിന്താഗതിയാണ് ഈ പാചകവാതക വില വർദ്ധനവിന് പിന്നിലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
പി എം ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം പാചകവാതകം ലഭ്യമാകുന്ന ഗുണഭോക്താക്കൾക്കും വില വർധിക്കുന്നുണ്ട്. വർഗീയവത്ക്കരണവും കോർപ്പറേറ്റ് കൂട്ടു കച്ചവടവും നിർബാധം തുടരുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഗുണപ്രദമാകുന്ന യാതൊന്നും ചെയ്യാതെ ജനങ്ങളുടെ ദുരിതം കൂടുതൽ വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന അന്യായമായ പാചകവാതക വില വർദ്ധനവിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments