ad
Deshabhimani

പാചകവാതക പ്രതിസന്ധി: 30 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

lpg cylinder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 11:02 PM | 1 min read

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകൾ തുടരുകയാണെന്ന് സിവിൽ സപ്ലൈസ് കമീഷണർ അറിയിച്ചു. സ്പെഷ്യൽ സ്ക്വാഡ് അടക്കമുള്ള പരിശോധനയിൽ ബുധനാഴ്ച അനധികൃതമായി സൂക്ഷിച്ച 30 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു.


സംസ്ഥാനത്ത് ഇതുവരെ വിവിധ ഗ്യാസ് ഏജൻസികളിലായി 1155 പരിശോധനകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രികരിച്ച് 6021 പരിശോധനകളും നടത്തി. ആകെ 352 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. അതിഥിത്തൊഴിലാളികൾക്കടക്കം ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വർധിപ്പിച്ചിട്ടുണ്ട്.


ഫാർമ, ഫുഡ്, പോളിമർ, അഗ്രികൾച്ചർ, പാക്കേജിങ്, പെയിന്റ്, യൂറേനിയം, ഹെവി വാട്ടർ, സ്റ്റിൽ, സീഡ്, മെറ്റൽ, സെറാമിക്, ഫോർജിങ്, ഗ്ലാസ് തുടങ്ങിയ വിവിധ മേഖലകളിലെ വൻകിട വ്യാവസായിക യൂണിറ്റുകൾക്ക് നൽകി വന്നിരുന്ന എൽപിജി വിതരണം പുനരാരംഭിക്കാനും തീരുമാനിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home