'പാരിയത്തുകാവിലേത് സ്വകാര്യഭൂമി'; പൊലീസ് നടപടികളേയും കുടിയൊഴിപ്പിക്കലിനേയും ന്യായീകരിച്ച് എംഎൽഎ വി പി സജീന്ദ്രൻ

പ്രതിഷേധക്കാരെ പൊലീസുകാർ അറസ്റ്റ് ചെയ്ത് നീക്കുന്നു, എംഎൽഎ വി പി സജീന്ദ്രൻ
കൊച്ചി: പാരിയത്തുകാവിലേത് സർക്കാർ ഭൂമിയല്ലെന്നും സ്വകാര്യഭൂമിയാണെന്നും സ്ഥലം എംഎൽഎ വി പി സജീന്ദ്രൻ. വാർത്താസമ്മേളനത്തിലാണ് പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് എതിരായും അവരുടെ എതിർകക്ഷിക്ക് അനുകൂലവുമായ നിലപാട് സജീന്ദ്രൻ പരസ്യമാക്കിയത്.
സർക്കാർ ഭൂമിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. തർക്കത്തിലുള്ള വസ്‌തു സ്വകാര്യഭൂമിയാണ്. പുറമ്പോക്ക് എന്നത് പറച്ചിൽ മാത്രമാണ് എന്നും മൈക്കിൽ കൂടി വിളിച്ചുപറഞ്ഞാൽ പുറമ്പോക്കാകില്ലെന്നും സ്ഥലം എംഎൽഎ വി പി സജീന്ദ്രൻ പറഞ്ഞു. പൊലീസ് നടത്തിയ നരനായാട്ടിനെയും സജീന്ദ്രൻ ന്യായീകരിച്ചു.
സ്‌ത്രീകളെ ഉൾപ്പെടെ പൊലീസ് ആക്രമിച്ചതിനെ ‘ചെറിയ അനിഷ്ട’ സംഭവമെന്നാണ് എംഎൽഎ വിശേഷിപ്പിച്ചത്. സമരം ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണെന്നും ആക്ഷേപിച്ചു. സർക്കാർ വിരുദ്ധ മാധ്യമങ്ങളാണ് പാരിയത്തുകാവിൽ പൊലീസ് അതിക്രമം നടന്നെന്ന് പ്രചരിപ്പിക്കുന്നതെന്നും സജീന്ദ്രൻ പറഞ്ഞു.











0 comments