സ്പാ ജീവനക്കാർക്ക് ഭീഷണി
ഗുണ്ടാനേതാവ് മരട് അനീഷ് പിടിയിൽ

നെടുമ്പാശേരി
നെടുമ്പാശേരിയിലെ സ്പായിൽ കയറി ജീവനക്കാർക്കുനേരെ അതിക്രമം കാണിച്ച് ഗുണ്ടാപ്പിരിവ് നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. അനീഷിനൊപ്പം കൂട്ടാളികളായ അജിത്, പ്രേംജിത് എന്നിവരെയും പിടികൂടിയിട്ടുണ്ട്.
സ്പായിലെ ജീവനക്കാരാണ് മരട് അനീഷിനും സംഘത്തിനുമെതിരെ പരാതിപ്പെട്ടത്. മരട് അനീഷിന്റെ ചിത്രം കാണിച്ച് ഭയപ്പെടുത്തി സ്പായിൽനിന്ന് പണപ്പിരിവ് നടത്താൻ സംഘം ശ്രമിച്ചു. എതിർത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന സ്ത്രീകൾക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി.











0 comments