ad
Deshabhimani

print edition കിട്ടിയത് മുക്കി, ഒടുവിൽ കള്ളക്കണക്ക്

Ramesh Chennithala V D Satheesan K C Venugopal

വി ഡി സതീശൻ കെ സി വേണു​ഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം (ഫയല്‍)

avatar
സ്വന്തം ലേഖകൻ

Published on Apr 05, 2026, 05:21 AM | 2 min read

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക്‌ വീടുനിർമിക്കാനെന്ന പേരിൽ പിരിച്ച ഫണ്ട്‌ മുക്കിയ കോൺഗ്രസ്‌, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കള്ളക്കണക്കുമായി രംഗത്ത്‌. രാജ്യമാകെയും പുറത്തുനിന്നും പണം പിരിച്ചിട്ടും അക്ക‍ൗണ്ടിലെത്തിയത്‌ 5.38 കോടി മാത്രമാണെന്ന അവിശ്വസനീയ കണക്കാണ്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ പുറത്തുവിട്ടത്‌. 150 കോടിയോളം പിരിച്ചതായാണ്‌ കോൺഗ്രസ്‌ വൃത്തങ്ങളിൽനിന്ന്‌ പുറത്തുവന്ന വിവരം. 54 കോടി രൂപയിലേറെ കിട്ടിയതായി രേഖപ്പെടുത്തിയ ആപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇതോടെ, വീട്‌ നിർമാണം തുടങ്ങിയെന്ന്‌ ആവർത്തിക്കുന്ന പ്രതിപക്ഷ നേതാവ്‌ ദുരന്തബാധിതരെയും കേരളജനതയെയും വഞ്ചിക്കുകയാണൈന്ന്‌ വ്യക്തമായി.


​2024 ജൂലൈ 31ന്‌ അർധരാത്രിയായിരുന്നു ദുരന്തം. ആഗസ്‌ത്‌ 21ന്‌ ‘സ്റ്റാൻഡ്‌ വിത്ത്‌ വയനാട്‌’ എന്ന പേരിൽ പിരിവിന്‌ ആപ്പ്‌ സജ്ജമാക്കി. സർക്കാരുമായി സഹകരിക്കാതെ സ്വന്തമായി 100 വീട്‌ നിർമിക്കുമെന്ന്‌ ആഗസ്‌ത്‌ മൂന്നിന്‌ അന്നത്തെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും പ്രഖ്യാപിച്ചു. ഇതര സംസ്ഥാന ഘടകങ്ങൾ, പ്രവാസി സംഘടനകൾ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, സർവീസ്‌ സംഘടനകൾ എന്നിവരെല്ലാം പണം നൽകി.


അധ്യാപക സംഘടന കെപിഎസ്‌ടിഎയും തമിഴ്‌നാട്‌ കോൺഗ്രസ്‌ കമ്മിറ്റിയും ഒരു കോടി രൂപവീതം നൽകിയെന്ന്‌ വാർത്ത വന്നു. വ്യവസായികളിൽനിന്നും വിദേശ മലയാളികളിൽനിന്നും ഫണ്ട്‌ സമാഹരിച്ചു. ജനങ്ങളിൽനിന്ന്‌ നേരിട്ടും പിരിച്ചു. പണം നൽകിയിട്ടും വീട്‌ നിർമിക്കാതെ വഞ്ചിച്ചതായി എറണാകുളത്ത്‌ പൊലീസിൽ പരാതി നിലവിലുണ്ട്‌. പിരിച്ച പണം മുക്കിയതായി കോൺഗ്രസിനുള്ളിലും ആരോപണമുണ്ടായി. പാലക്കാട്ട്‌ ചില ഘടകങ്ങൾക്കെതിരെ നടപടിയെടുത്തത്‌ വി കെ ശ്രീകണ്‌ഠന്റെ ശബ്‌ദസന്ദേശമായി പുറത്തുവന്നിരുന്നു.


മാസങ്ങൾ കഴിഞ്ഞ്‌ ആപ്പ്‌ കാണാതായതോടെയാണ്‌ വിവാദം ശക്തമായത്‌. ആവശ്യത്തിന്‌ പണം കിട്ടിയതിനാൽ പിരിവുനിർത്തി എന്നാണ്‌ പ്രതിപക്ഷനേതാവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ വിഷയമായതോടെയാണ്‌ ഗത്യന്തരമില്ലാതെ കെപിസിസി പ്രസിഡന്റ്‌ കണക്കവതരിപ്പിച്ചത്‌. ഒരുമാസംമാത്രം പിരിച്ച മുസ്ലിംലീഗിന്‌ 44 കോടി ലഭിച്ചെങ്കിൽ ദേശവ്യാപകമായി മാസങ്ങളോളം പിരിച്ച കോൺഗ്രസിന്‌ കിട്ടിയത്‌ അഞ്ചര കോടിമാത്രമെന്ന കണക്ക്‌ കോൺഗ്രസുകാർതന്നെ വിശ്വസിക്കില്ല. കിട്ടിയ പണം സ്ഥലമേറ്റെടുക്കാൻ ചെലവായെന്നും വീട്‌ നിർമിക്കാൻ പണമില്ലെന്നുള്ള വാദം ദുരന്തരബാധിതരെ അപമാനിക്കലാണ്‌.


കിട്ടിയത്‌ വെറും 5.38 കോടി : സണ്ണി ജോസഫ്


ഇരിട്ടി: വയനാട് ദുരിതബാധിതർക്ക് വീട്‌ നിർമിക്കാൻ പണം കൈയിലില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്. ഇരിട്ടിയിലെ വീട്ടിൽ വാർത്താസമ്മേളനത്തിലാണ്‌ കണക്ക്‌ വെളിപ്പെടുത്തിയത്‌. കെപിസിസിക്ക് കിട്ടിയത്‌ 5,38,21,632 രൂപയാണ്‌. സ്വകാര്യവ്യക്തികളിൽ നിന്നാണ് രണ്ട് ഘട്ടങ്ങളിലായി 5.42 ഏക്കർ ഭൂമി വാങ്ങിയത്‌. ആദ്യഘട്ടത്തിൽ മൂന്നേക്കർ 24.5 സെന്റ്‌ ഭൂമിക്ക് 3,68,36,388 രൂപയും രണ്ടാംഘട്ടത്തിൽ 2.18 ഏക്കറിന്‌ 2,50,30,272 രൂപയും കെപിസിസി നൽകി. യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി കെപിസിസിക്ക് കൈമാറിയിരുന്നു. ഇവ തികയാതെ വന്നപ്പോൾ കെപിസിസിയുടെ തനത് ഫണ്ടിൽനിന്ന്‌ 97,51,212 രൂപ വിനിയോഗിച്ചു. ഭൂമിക്ക്‌ 73,90,958 രൂപകൂടി ഇനി വേണം –സണ്ണി ജോസഫ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home