ad
Deshabhimani

വി എം സുധീരന്‌ സതീശൻ അണികളുടെ സൈബർ ആക്രമണം

VM Sudheeran, VD Satheesan.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 10:22 PM | 1 min read

തിരുവനന്തപുരം: മദ്യനികുതി വിഷയത്തിലും കരിമണൽ ഖനന നീക്കത്തിലും മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്ന മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരനുനേരെ സൈബർ ആക്രമണം. വി ഡി സതീശൻ അനുകൂലികളാണ്‌ രംഗത്തുവന്നത്‌. സുധീരനെ പാർടിയിൽനിന്ന്‌ പുറത്താക്കണം, വയസാംകാലത്ത്‌ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം, തന്നെപോലുള്ള ആദർശ ധീരൻമാർ ഇനിയെങ്കിലും വിശ്രമജീവിതത്തിലേക്ക് പോകൂ തുടങ്ങി കേൾക്കാൻ അറയ്‌ക്കും വിധമുള്ള പരാമർശങ്ങൾ വരെയുണ്ട്‌. സുധീരന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനുള്ള കമന്റുകളായാണ്‌ രോഷപ്രകടനം.


അതേസമയം, വി ഡി സതീശനെ പുകഴ്‌ത്തുകയും തീരമാനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്‌. ‘വി ഡി സതീശൻ വിശ്വാസ്യതയുടെ പുതിയ പ്രതീകമാണ്’ ഇങ്ങനെ പോകുന്നു പുകഴ്‌ത്തൽ. വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി ഇളവ്‌ ഏർപ്പെടുത്തിയ ബജറ്റ്‌ നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ്‌ സുധീരൻ നടത്തിയത്‌. വിഷയത്തിൽ ചർച്ചയല്ല വേണ്ടതെന്നും ഏർപ്പെടുത്തിയ നികുതിനിർദേശം പിൻവലിക്കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home