പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം , പദ്ധതി കുത്തനൂർ പഞ്ചായത്തിൽ വൻ വിജയം
print edition അതിദാരിദ്ര്യമുക്ത കേരളം ; പ്രകീർത്തിച്ച് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്

കുഴൽമന്ദം (പാലക്കാട്)
അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് തരൂർ ബ്ലോക്ക് സെക്രട്ടറിയും കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റുമായ പി ടി സഹദേവൻ പറഞ്ഞു.
സംസ്ഥാന സർക്കാർ മാനദണ്ഡമനുസരിച്ച് പഞ്ചായത്തിൽ 26 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുണ്ടായിരുന്നത്. 12 പേർക്ക് പാർപ്പിടമായിരുന്നു ആവശ്യം. എട്ടുപേരുടെ വീട് നിർമാണത്തിന് കരാറായി. നാലുപേരുടെ കരാർ വരുംദിവസങ്ങളിൽ ഒപ്പിടും. നാലുപേർക്ക് വീട് അറ്റകുറ്റപ്പണി ചെയ്യണമെന്ന ആവശ്യം യാഥാർഥ്യമാക്കി. വരുമാന മാർഗം വേണ്ടിയിരുന്ന ആറ് കുടുംബങ്ങൾക്ക് പെട്ടിക്കടകൾ വച്ചുനൽകി.
മൂന്നുനേരം ഭക്ഷണം ആവശ്യമുണ്ടായിരുന്ന കുടുംബത്തിന് മുടങ്ങാതെ നൽകുന്നുണ്ട്. ഇവരുൾപ്പെടെ 26 പേർക്ക് ചികിത്സാസൗകര്യങ്ങളും ഒരുക്കി. പദ്ധതി കുത്തനൂർ പഞ്ചായത്തിൽ വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments