ad
Deshabhimani

ദേ പിന്നേം തെറ്റിച്ച്..!! കെപിസിസി ആസ്ഥാനത്ത് ദേശീയ ഗാനം തെറ്റിച്ച് പാടി കോൺ​ഗ്രസ്

congress
വെബ് ഡെസ്ക്

Published on Dec 28, 2025, 12:38 PM | 1 min read

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ദേശീയ​ഗാനം തെറ്റിച്ചു പാടി കോൺ​ഗ്രസ് നേതാക്കള്‍. ദേശീയ ​ഗാനത്തിൽ ഇത് രണ്ടാം തവണയാണ് കോൺ​ഗ്രസിന് അമളി പറ്റുന്നത്. കോണ്‍ഗ്രസിന്‍റെ 140 ആം വാര്‍ഷിക പരിപാടി നടക്കുന്ന കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമാണ് ദേശീയ ഗാനം തെറ്റിച്ചു പാടിയത്. എ കെ ആന്‍റണി, വി എം സുധീരന്‍, പാലോട് രവി, ദീപാ ദാസ് മുൻഷി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് തെറ്റ് ആവർത്തിച്ചത്. 'ജന ഗണ മന അധിനായക ജയഹേ' എന്ന ആദ്യവരി 'ജന ഗണ മംഗള' എന്നാണ് പാടിയത്.


മുമ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചതിന് കോൺ​ഗ്രസിന് വലിയ വിമര്‍ശനവും പാർടിക്ക് അകത്ത് പരാതിയും ഉയര്‍ന്നിരുന്നു. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചത്. ഇന്നും പാടാൻ അദ്ദേഹം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു യാദൃശ്ചികത. എന്തായാലും ദേശീയ ​ഗാനം തെറ്റിക്കാതെ പാടാൻ കഴിയാത്ത കോൺ​ഗ്രസ് പാർടി നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home