print edition കെപിസിസി പ്രസിഡന്റ് സ്ഥാനം: സതീശൻ വഴങ്ങുന്നില്ല; തീരുമാനം നീളും

വി ഡി സതീശൻ
സ്വന്തം ലേഖകൻ
Published on Aug 15, 2026, 01:19 AM | 1 min read
തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ അനാഥമായ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനാകാതെ കോൺഗ്രസ്. ചർച്ചകളിലേക്ക് കടക്കാൻ ഹൈക്കമാൻഡ് സന്നദ്ധമാണെങ്കിലും വി ഡി സതീശൻ താൽപര്യപ്പെടുന്നില്ല. തർക്കം തുടരുന്നതിനാൽ നിയമനവും നീണ്ടേക്കാം.
മെയ് 18ന് സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുന്നതിനു മുമ്പുതന്നെ കെപിസിസി പ്രസിഡന്റ് ആരാകുമെന്ന ചർച്ച തുടങ്ങിയിരുന്നു. എട്ടു പേരുകളെങ്കിലും വന്നു. കെ സി വേണുഗോപാലിന്റെ താൽപര്യത്തിൽ ബെന്നി ബഹ്‌നാനെ വെട്ടിയാണ് സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയത്. സണ്ണിക്കു പകരം വേണുഗോപാലിന്റെ താൽപര്യത്തിൽ ഒരാളെ നിശ്ചയിക്കുയെന്നത് ഇപ്പോൾ അസാധ്യമായിരിക്കുകയാണ്. തനിക്ക് ഒത്തുപോകാൻ കഴിയുന്നയാളാകണം പ്രസിഡന്റെന്ന് സതീശൻ ഡൽഹിയിലെത്തി ആവശ്യപ്പെട്ടിരുന്നു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയാണ്. ജനറൽ സെക്രട്ടറിമാർ വല്ലപ്പോഴും എത്തുമെന്നല്ലാതെ പ്രമുഖ നേതാക്കളാരും തിരിഞ്ഞുനോക്കാറില്ല. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ചർച്ചകൾക്ക് മുൻകൈയെടുക്കാൻ തയ്യാറാണെങ്കിലും സതീശൻ നീട്ടിക്കൊണ്ടുപോവുകയാണ്. ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുണ്ട്. പുറമേ സമ്മർദവുമായി കൊടിക്കുന്നിൽ സുരേഷും. എംപിമാർക്കും എംഎൽഎമാർക്കും പ്രസിഡന്റാകാൻ തടസ്സമില്ലെന്ന് തീരുമാനിക്കപ്പെട്ടതിനാൽ ഇവർ പ്രതീക്ഷയിലാണ്.









0 comments