ad
Deshabhimani

print edition 10 വയസ്സുകാരനെ പീഡിപ്പിച്ചു: കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

congress guruvayoor
വെബ് ഡെസ്ക്

Published on May 30, 2026, 12:00 AM | 1 min read

ഗുരുവായൂർ : പത്തു വയസ്സുകാരനെ പീഡിപ്പിച്ച കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി നെന്മിനി പൊന്നത്ത് വീട്ടിൽ പ്രകാശനെ(36)യാണ് പൊലീസ് പിടികൂടിയത്. വിദ്യാർഥിയെ വാടകവീട്ടിൽ പിടിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


പ്രതി അവസാനം പങ്കെടുത്തത്‌ കുട്ടികളുടെ പരിപാടിയിൽ


കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി പ്രകാശൻ അവസാനം പങ്കെടുത്തത് കുട്ടികളുടെ ചാച്ചാജി ജവഹര്‍ ലാല്‍ നെഹ്‌റു അനുസ്മരണ പരിപാടിയില്‍. പരിപാടി കഴിയുമ്പോഴേക്കും തനിക്കെതിരെ കേസെടുത്ത കാര്യവും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പ്രകാശന്‍ അറിഞ്ഞു. ഇതോടെ രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. നേതാക്കളെ കണ്ട് അറസ്റ്റ് തടയണമെന്നും കള്ളക്കേസാണെന്നും പറഞ്ഞു ഫലിപ്പിച്ചു.


നേതാക്കള്‍ കുട്ടിയുടെ വീട്ടുകാരെ കണ്ട് കേസ് പിന്‍വലിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ വഴങ്ങിയില്ല. ഇതോടെ പ്രകാശന്റെ സംരക്ഷകരായ നേതാക്കള്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയാന്‍ ശ്രമമാരംഭിച്ചു. ഇക്കാര്യം കുട്ടിയുടെ ബന്ധുക്കള്‍ അറിഞ്ഞതോടെ ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. പിന്നാലെ ടെമ്പിള്‍ പൊലീസ് പ്രകാശനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home