ad
Deshabhimani

print edition കൈക്ക‍ൂലി നൽകിയാൽ കൊച്ചി മെട്രോ എംഡിയാക്കാം; ഉന്നത പൊലീസ് ഉദ്യോഗസ്ഥന് വാഗ്ദാനം

bribe kochi metro

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 09, 2026, 12:01 AM | 1 min read

തിരുവനന്തപുരം : ​അധികാരമേൽക്കുംമുമ്പേ ഉന്നത സ്ഥാനങ്ങളിലേക്ക് പണപ്പിരിവുമായി യുഡിഎഫ്. കൈക്കൂലി നൽകിയാൽ കൊച്ചി മെട്രോ എംഡിയാക്കാമെന്ന് വാഗ്ദാനംചെയ്ത് മുതിർന്ന നേതാവ് വിരമിക്കാനിരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചു. ഉദ്യോഗസ്ഥൻ സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്.


ആനുകൂല്യങ്ങളടക്കം നാലു ലക്ഷത്തിലേറെ പ്രതിമാസം ശമ്പളമായി ലഭിക്കുന്ന തസ്തികയ്ക്കായി കോടികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ പല തസ്തികകളിലും ലേലംവിളിയും പണപ്പിരിവും തുടങ്ങി. ജില്ലാ പൊലീസ് മേധാവി മുതൽ എസ്എച്ച്ഒ വരെയുള്ള തസ്തികകളിൽ നിയമിക്കാമെന്ന് പറഞ്ഞാണ് പണപ്പിരിവ്.


തങ്ങൾക്ക് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പൊലീസ് വകുപ്പിൽ രാഷ്ട്രീയ ഇടപെടലുകളും പ്രതികാര നടപടികളും രൂക്ഷമായതോടെ പുതിയ സർക്കാർ രൂപീകരിക്കും വരെ സ്ഥലംമാറ്റൽ ഉൾപ്പെടെയുള്ള ചട്ടവിരുദ്ധ നടപടികൾ പൊലീസ് മേധാവി വിലക്കി. എന്നാൽ ചില മുതിർന്ന യുഡിഎഫ് നേതാക്കളും കോൺഗ്രസ് എംഎൽഎമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് പ്രതികാര നടപടികൾക്ക് സമ്മർദം ചെലുത്തുന്നുണ്ട്.


യുഡിഎഫ്‌ അനുകൂലിയും പൊലീസ് സംഘടനയുടെ മുൻ ഭാരവാഹിയുമായ തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home