വിസിമാരുടെ ആർഎസ്‌എസ് സേവ; കോൺഗ്രസിൽ തർക്കം

തിരുവനന്തപുരം: ആർഎസ്‌എസ് മേധാവി മോഹൻഭാഗവത് വിളിച്ചുചേർത്ത സംഘപരിവാർ പ്രതിനിധികളുടെ യോഗത്തിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം രൂക്ഷം. വിസിമാർ മാപ്പ് പറഞ്ഞാൽ പ്രശ്നം തീർക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുംരാജിവയ്ക്കണമെന്ന് കെ സി വേണുഗോപാലും ഫെയ്‌സ്‌ബുക്കിൽ ആവശ്യപ്പെട്ടതോടെ ഭിന്നത മറനീക്കി.
ബിജെപി ബന്ധം ഇരുവർക്കുമുണ്ടെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു. വിസിമാർ രാജിവച്ചില്ലെങ്കിൽ പ്രതിഷേധമുണ്ടാകുമെന്നാണ് വേണുഗോപാൽ കുറിച്ചത്. മുഖ്യമന്ത്രിയും ഫെയ്‌സ്‌ബുക്കിലൂടെയാണ് പ്രതികരിച്ചത്.
വാർത്താസമ്മേളനത്തിലോ പ്രസംഗങ്ങളിലോ ആർഎസ്‌എസിനെതിരെ സംസാരിക്കാൻ തയ്യാറായിട്ടില്ല. ആർഎസ്‌എസ് അധ്യാപക സംഘടനാനേതാവിനെ ഗവർണർ എംജി വിസിയാക്കിയതും സെനറ്റിൽ 19 സംഘപരിവാറുകാരെ നിയമിച്ചതും മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണെന്നും ആക്ഷേപമുണ്ട്.










0 comments