ad
Deshabhimani

print edition രാജാസ്‌ സ്‌കൂൾ
വാങ്ങാൻ പിരിച്ച ലീഡർ ഫണ്ടും മുക്കി

Chirakkal Rajah's School
വെബ് ഡെസ്ക്

Published on Apr 06, 2026, 03:59 AM | 1 min read

കണ്ണൂർ : ലീഡർ കെ കരുണാകരന്റെ പേരിൽ ചിറക്കൽ രാജാസ്‌ സ്‌കൂൾ വാങ്ങാനായി പിരിച്ച ഫണ്ടും കോൺഗ്രസ്‌ മുക്കി. 2010ലാണ്‌ സുധാകരൻ ചെയർമാനായി ലീഡർ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌. ചിറക്കൽ കോവിലകം ഉടമസ്ഥതയിലായിരുന്ന സ്‌കൂൾ വിലയ്‌ക്കുവാങ്ങാനായിരുന്നു ട്രസ്‌റ്റ്‌ തീരുമാനം.


രാജാസ്‌ ഹയർസെക്കൻഡറി സ്‌കൂളും യുപി സ്‌കൂളും 16 കോടി രൂപയ്‌ക്കു വാങ്ങാൻ കരാറുണ്ടാക്കി. ഗൾഫിൽ നിന്നുൾപ്പെടെ 50 കോടിയോളം രൂപ സമാഹരിച്ചെന്നാണ്‌ കോൺഗ്രസുകാർ തന്നെ പറയുന്നത്‌.


വിലയുറപ്പിച്ചശേഷം കെ സുധാകരൻ തന്നെ ചെയർമാനായി ‘കണ്ണൂർ എഡ്യു പാർക്ക്‌’ എന്ന പേരിൽ സ്വകാര്യ കമ്പനി രൂപീകരിച്ചു. ഈ പേരിൽ രജിസ്‌റ്റർ ചെയ്‌തു നൽകാനായിരുന്നു സുധാകരൻ കത്തുനൽകിയത്‌. 16 കോടി രേഖയിൽ കാണിക്കണമെന്നും 15.5 കോടി മാത്രമേ നൽകൂവെന്നും സുധാകരൻ മാനേജ്‌മെന്റിന്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഇതെ തുടർന്ന്‌ മാനേജ്‌മെന്റ്‌ ഇടപാടിൽ നിന്നും ഒഴിഞ്ഞു.


പിരിച്ച പണം മുക്കിയതിനെക്കുറിച്ച്‌ മുൻ ഡിസിസി പ്രസിഡന്റ്‌ പി രാമകൃഷ്‌ണനും മമ്പറം ദിവാകരനുമെല്ലാം ചോദ്യമുന്നയിച്ചു. സുധാകരന്റെ സന്തതസഹചാരിയായ എം പ്രശാന്ത്‌ ബാബു വിജിലൻസിലും പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home