ad
Deshabhimani

print edition നേതൃത്വത്തിന് പുല്ലുവില; 
ഫ്ലക്സ്‌ പോരിന്‌ അന്ത്യമില്ല

congress cm fight
വെബ് ഡെസ്ക്

Published on May 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എഐസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്കായുള്ള തമ്മിൽത്തല്ലും ഫ്ലക്‌സ്‌ യുദ്ധവും അവസാനിപ്പിക്കാതെ സംസ്ഥാനത്തെ കോൺഗ്രസ്‌ ഗ്രൂപ്പ് പോര് തുടരുന്നു. നേതാക്കൾക്കുവേണ്ടി സ്ഥാപിച്ച ഫ്ലക്‌സുകൾ നീക്കണമെന്ന കർശന നിർദേശത്തിനിടെ ചിലയിടങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. സൈബറിടങ്ങളിലും തമ്മിലടി തകൃതി.


തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനം ഉൾപ്പെടെ ചില സ്ഥലങ്ങളിലെ ബോർഡുകളേ ശനിയാഴ്ച നീക്കിയുള്ളൂ. മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. തെരഞ്ഞെടുപ്പ്‌ ഫലംവന്ന്‌ ആറു ദിവസത്തിനിടെ കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ എന്നിവരുടെ അനുകൂലികൾ തെരുവുയുദ്ധമാണ് നടത്തിയത്. വെല്ലുവിളിച്ചും തെറിവിളിച്ചും നേതാക്കളുടെ ഫ്ലക്‌സ്‌ ബോർഡുകൾ തകർത്തുമായിരുന്നു തമ്മിലടി. ഇതിനിടെ ഉമ്മൻചാണ്ടിയുടെ ചിത്രവും കീറിയെറിഞ്ഞു. പാലഭിഷേകവും കരിഓയിലും വലിച്ചുകീറും ഫ്ലക്സിൽ തുപ്പൽ വരെയെത്തി കാര്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home