Deshabhimani

print edition മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത

rahul mamkootathil
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

അടൂർ: കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന്‌ സംരക്ഷണം ഒരുക്കുന്നതിനെ ചൊല്ലി പാർടിയിൽ ഭിന്നത രൂക്ഷം. രാഹുലിന്‌ ‘രക്ഷാകവചം’ തീർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവും യുഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവീനറുമായ പഴകുളം ശിവദാസനെ തള്ളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെമിം രംഗത്തുവന്നു.


കോൺഗ്രസിൽ അംഗത്വം പോലുമില്ലാത്ത രാഹുലിന്റെ സഹായം അടൂരിലെ കോൺഗ്രസിന് ആവശ്യമില്ലെന്ന് ഷെമിം സ്വകാര്യചാനലിന്‌ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിനിടെ രാഹുലിനെ വെള്ളപൂശിയുള്ള ഡിസിസി പ്രസിഡന്റ്‌ സതീഷ്‌ കൊച്ചുപറന്പിലിന്റെ പ്രസ്‌താവന എരിതീയിൽ എണ്ണയൊഴിച്ചു. പുറത്താക്കിയാലും രാഹുൽ കോൺഗ്രസുകാരനെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.


അടൂരിലെ കോൺഗ്രസ് നേതൃത്വം ഒന്നാകെ രാഹുൽ മാങ്കൂട്ടത്തിലിനെ എതിർക്കുമ്പോഴാണ്‌ പഴകുളം ശിവദാസന്റെയും കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ തോപ്പിൽ ഗോപകുമാറിന്റെയും മണ്ണടി പരമേശ്വരന്റെയും നിലപാടുകൾക്ക്‌ സതീഷ്‌ കൊച്ചുപറന്പിൽ പച്ചക്കൊടി വീശിയത്‌.


അടൂരിലെ കോൺഗ്രസ് നേതൃത്വത്തെ ഹൈജാക്ക് ചെയ്‌തായിരുന്നു രാഹുലിന്റെ അധികാര പ്രയോഗം. എംഎൽഎ ഓഫീസ് വഴിയുള്ള സ്വാധീനമാണ്‌ രാഹുലിന്‌ തുണ. ഇവിടെ ആവശ്യങ്ങൾക്കെത്തുന്നവരെ ഓഫീസിലുള്ളവർ രാഹുലിനെ കാണാൻ പറഞ്ഞുവിടുന്നത് പരാതികൾക്ക്‌ ഇടയാക്കിയിരുന്നു. രാഹുലിന്റെ വിശ്വസ്‌തരാണ് എംഎൽഎ ഓഫീസ് നിയന്ത്രിക്കുന്നത്. അടൂരിലെ അക്രമങ്ങൾക്ക് കാരണക്കാരൻ രാഹുൽ മാങ്കൂട്ടത്തിലാണെന്ന് അടൂരിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home