ad
Deshabhimani

ലീ​ഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല; വിമർശനവുമായി കുഴൽനാടൻ

Mathew Kuzhalnadan
വെബ് ഡെസ്ക്

Published on May 07, 2026, 01:40 PM | 1 min read

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചക്കിടിയിൽ വി ഡി സതീശനുവേണ്ടി സമ്മർദം ശക്തമാക്കിയ മുസ്ലിംലീഗിനെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ. മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. പക്ഷെ, ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ല. മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ഇന്നയാൾ ആകണമെന്ന് കോൺഗ്രസ് പറയുമോ എന്നും കുൽനാടൻ ചോദിച്ചു.


ഏറ്റവും നീതിയുക്തമായ ജനാധിപത്യ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചവിശ്വാസമെന്നും കോൺഗ്രസിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശനെ പുകഴ്‌ത്തി ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ വീണ്ടും രംഗത്തെത്തിയതാണ് കുഴൽനാടൻ അടക്കമുള്ളവരെ ചൊടുപ്പിച്ചത്.


ഹൈക്കമാൻഡ് ലീഗിനോടുകൂടി ചർച്ച ചെയ്‌താകും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രിചർച്ചയിൽ ആവശ്യമെങ്കിൽ അഭിപ്രായം പറയുമെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും പറഞ്ഞു. ലീഗിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം ചർച്ചചെയ്‌ത്‌ തീരുമാനിക്കുമെന്നും സലാം പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് കോൺഗ്രസാണ് തുടക്കം കുറിക്കേണ്ടതെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home