ad
Deshabhimani

ദളിത്‌ യുവതിയെ പീഡിപ്പിച്ച കേസ്‌

print edition കോൺഗ്രസ്‌ കൗൺസിലറെ നാളെ കസ്റ്റഡിയിൽ വാങ്ങും

CONGRESS

പ്രശോഭ്

വെബ് ഡെസ്ക്

Published on May 31, 2026, 01:43 AM | 1 min read

പാലക്കാട് : ദളിത്‌ യുവതിയെ ജോലി വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള പാലക്കാട് നഗരസഭ 24–ാം വാർഡ്‌ കോൺഗ്രസ്‌ കൗൺസിലർ പ്രശോഭ് സി വത്സനെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്‌ച മണ്ണാർക്കാട്‌ എസ്‌സി– എസ്‌ടി കോടതിയിൽ പൊലീസ്‌ അപേക്ഷ നൽകും.


രണ്ടുമാസമായി ഒളിവിലായിരുന്ന പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ബുധൻ പകൽ രണ്ടോടെ പാലക്കാട്‌ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ്‌ ഇയാൾ കീഴടങ്ങിയത്. ബ്യൂട്ടീഷ്യൻ കോഴ്‌സ്‌ പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയെയാണ്‌ പീഡിപ്പിച്ചത്‌. ഗർഭിണിയാണെന്ന്‌ അറിയിച്ചപ്പോൾ ഗർഭഛിദ്ര മരുന്ന്‌ കഴിക്കാൻ നിർബന്ധിച്ചുവെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‌ യുവതി പരാതി നൽകിയിരുന്നു. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്നുപറഞ്ഞ്‌ അവരോടൊപ്പമുള്ള ഫോട്ടോ ഇയാൾ കാണിച്ചുകൊടുത്തതായും പരാതിയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home