ad
Deshabhimani

വെമ്പായത്തെ ബാറിലെ സംഘർഷത്തിൽ ഒരു മരണം; മരിച്ചത് പൊള്ളേറ്റ് ചികിത്സയിലിരുന്ന ആൾ

BAR

ബാറിലെ സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Jul 20, 2026, 04:29 PM | 1 min read

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ പൊള്ളലേറ്റയാൾ മരിച്ചു. നവാസ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം.


എട്ടോളം പേർ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എന്നയാള്‍ എത്തുകയായിരുന്നു. അവരുടെ കൂടെയിരുന്നു മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് അനീഷ് ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പുറത്തേയ്ക്ക് പോയ അനീഷ് പെട്രോൾ നിറച്ച കന്നാസുമായാണ് എത്തിയത്. അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയിൽ പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.


ഇതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടർന്നിരുന്നു. അനീഷ് നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ശ്യാം, റിയാസ്, അരുൺ, നൗഫൽ, അനീഷ് എന്നിവരും പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. അപ്രതീക്ഷിതമായി തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടി. മുറിലിയിലെ സോഫയിലേയ്ക്കും മറ്റും നിമിഷ നേരംകൊണ്ട് തീ പടർന്നിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home