ദേശീയ പരീക്ഷകളിലെ വീഴ്ച: പാർലമെന്റിലെ ഇരുസഭകളിലും പ്രതിഷേധം, ആദ്യ ദിനം നടപടികളില്ലാതെ പിരിഞ്ഞു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിലും സിബിഎസ് സി ഉൾപ്പെടെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളിലും വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും പ്രതിഷേധിച്ചവര്‍ക്ക് നേരെ ഉണ്ടായ പോലീസ് നടപടിയും ആക്രമണവും ചൂണ്ടികാട്ടി പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു. മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ഒരു സഭാ നടപടികളും പൂർത്തിയാക്കാനാകാതെ ലോകസഭയും രാജ്യസഭയും ഇന്നേക്ക് പിരിഞ്ഞു. വിഷയത്തിൽ പ്രിപക്ഷം അടിയന്തര ചർച്ച ആവശ്യപ്പെട്ടത് നിഷേധിച്ചു. ഇതോ സഭ പ്രക്ഷുബ്ധമായ.
രാജ്യസഭ സമ്മേളിച്ചയുടൻ തന്നെ നീറ്റ് പരീക്ഷാ വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. തടസ്സങ്ങളെ തുടർന്ന് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് സഭ പലതവണ നിർത്തിവെച്ചു.
Related News
ലോകസഭയിലും നീറ്റ് വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്ന ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലേക്ക് കടക്കാൻ സ്പീക്കർ ഓം ബിർള ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം നിയന്ത്രണാതീതമായതോടെ ലോകസഭയും നിർത്തിവെക്കാുന്നതായി സ്പീക്കർ പറഞ്ഞു. വിദ്യാര്‍ഥി സമരങ്ങളുടെ പശ്ചാത്തലത്തിൽ മൺസൂൺ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കയാണ്.










0 comments