അഴിഞ്ഞാടിയത് 10 ദിവസം
print edition തെറിവിളിയും തുപ്പലും നാണംകെട്ടത് കേരളം

തിരുവനന്തപുരം: തെരഞ്ഞെടുപ്പു -ഫലംവന്നതിനുപിന്നാലെ അധികാരമോഹത്താൽ കോൺഗ്രസിൽ അടിതുടങ്ങിയപ്പോൾ നാണംകെട്ടത് കേരളം. വി ഡി സതീശന്റെയും കെ സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ 10 ദിവസം തെരുവുകളിൽ അഴിഞ്ഞാടിയപ്പോൾ പൊതുജനം മൂക്കത്ത് വിരൽവച്ചു. സെക്രട്ടറിയറ്റിനുമുന്നിലും ഇന്ദിരാഭവൻ പരിസരത്തുമുൾപ്പെടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയവർ പരസ്‌പരം തെറിവിളിച്ചും ഫ്ലക്‌സുകൾ വലിച്ചുകീറിയും തുപ്പിയും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ അപഹാസ്യമാക്കി. കരിഓയിൽ സ്‌പ്രേയ്‌ക്കും പാലഭിഷേകത്തിനും നേതാക്കൾ മൗനസമ്മതം നൽകി.
നേതാക്കൾക്കായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളെച്ചൊല്ലി തുടങ്ങിയ അടി പിന്നീട് തെറിവിളികളിലേക്കും കയ്യാങ്കളിയിലേക്കും മാറി. സെക്രട്ടറിയറ്റിനുമുന്നിലെ ബോർഡിലെ വേണുഗോപാലിന്റെ ചിത്രത്തിൽ അണികളിലൊരാൾ തുപ്പിയും ഇടിച്ചും പ്രതിഷേധിച്ചു. പ്രധാന നേതാക്കളുടെ വസതികൾക്കുമുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ റോഡ് ഉപരോധിച്ചും മുദ്രാവാക്യം വിളിച്ചും ജനജീവിതവും ദുസ്സഹമാക്കി. മാർച്ചിനിടെ നേതാക്കളെ സാക്ഷിയാക്കിത്തന്നെ പരസ്‌പരം ഫ്ലക്‌സുകൾ കീറിയെറിഞ്ഞു.










0 comments