ad
Deshabhimani

മാന്യമഹാജനങ്ങളെ, ഞങ്ങളങ്ങനെ ഒന്നായി

sss
avatar
റഷീദ്‌ ആനപ്പുറം

Published on Dec 28, 2025, 11:50 AM | 3 min read

മറ്റത്തൂര്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ദിവസം രാവിലെയാണ്‌ യുഡിഎഫിലെ എട്ട്‌ അംഗങ്ങളും ഒന്നടങ്കം പാർടിയിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്‌. വിമതയായി വിജയിച്ച ടെസ്സി പ്രസിഡന്റുമായി. വൈസ്‌ പ്രസിഡന്റായി കോൺഗ്രസിൽ നിന്ന്‌ രാജിവച്ച നൂർജഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇ‍ൗ കൂടുമാറ്റത്തിന്‌ ചുക്കാൻ പിടിച്ചത്‌ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രനാണ്‌ എന്നാണ്‌ കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നത്‌. ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവമല്ല. പണം കിട്ടിയാൽ ബിജെപിയും പഥ്യം എന്നതാണ്‌ കോൺഗ്രസിന്റെ അവസ്ഥ. 10 വർഷത്തിനിടെ കോൺഗ്രസ്‌ വിട്ടത്‌ 350ലേറെ നേതാക്കളും ജനപ്രതിനിധികളുമാണ്‌. നൂറിലധികം എംഎൽഎമാരും നിരവധി എംപിമാരും ജനപ്രതിനിധികളും പാർടി വിട്ടിട്ടുണ്ട്‌. ഭൂരിപക്ഷവും ബിജെപി പാളയത്തിലാണ്‌ എത്തിയത്‌.

തിരുവനന്തപുരം: മാന്യമഹാജനങ്ങളെ, പ്രിയ വോട്ടർമാരേ... അങ്ങനെ ഞങ്ങൾ ഒന്നായി എന്ന കാര്യം അതിയായ സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ കൈപ്പത്തിയാൽ താമര ഇതളുകളിൽ മൃദുവായി തഴുകുകയാണെന്നും ഇതിനാൽ അറിയിക്കുന്നു. തൃശൂർ മറ്റത്തൂരിൽനിന്നുള്ള അറിയിപ്പാണിത്‌. അവിടെ നാട്ടുകാർ വോട്ടു ചെയ്‌ത്‌ വിജയിപ്പിച്ച കോൺഗ്രസ്‌ വാർഡ്‌ അംഗങ്ങൾ ഇനിയില്ല. നേരം പുലർന്നപ്പോൾ എല്ലാവരും ബിജെപി. ഇതെന്ത്‌ ജാലവിദ്യ എന്ന്‌ ആശ്‌ചര്യപ്പെടേണ്ട. എല്ലാം ഡിസിസി നേതൃത്വത്തിന്റെ കൃപയാൽ നടന്നതാണ്‌. നേരത്തെ കോർപറേഷനിൽ നടന്നതുപോലെ ഒരു പണപെട്ടിയാണ്‌ മറ്റത്തൂരിന്റെയും ഐശ്വര്യം. ലോക സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്‌ ഗോപിയെ വിജയിപ്പിച്ച്‌ പാരമ്പര്യമുള്ള കോൺഗ്രസിന്‌ ഇത്‌ വല്ലതും പുത്തരിയാണോ?

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ദിവസം രാവിലെയാണ്‌ യുഡിഎഫിലെ എട്ട്‌ അംഗങ്ങളും ഒന്നടങ്കം പാർടിയിൽ നിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്‌. വിമതയായി വിജയിച്ച ടെസ്സി പ്രസിഡന്റുമായി. വൈസ്‌ പ്രസിഡന്റായി കോൺഗ്രസിൽനിന്ന്‌ രാജിവച്ച നൂർജഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇ‍ൗ കൂടുമാറ്റത്തിന്‌ ചുക്കാൻ പിടിച്ചത്‌ ഡിസിസി ജനറൽ സെക്രട്ടററി ടി എം ചന്ദ്രനാണ്‌ എന്നാണ്‌ കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നത്‌. ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവമല്ല. പണം കിട്ടിയാൽ ബിജെപിയും പഥ്യം എന്നതാണ്‌ കോൺഗ്രസിന്റെ അവസ്ഥ. ഉത്തരേന്ത്യയിൽ അഴിമതി കേസുകൾ കാട്ടി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കോൺഗ്രസ്‌ നേതാക്കൾ അടക്കമുള്ളവരെ തങ്ങളെ കൂടാരത്തിലെത്തിക്കുന്ന ‘പുരസ്‌കാർ’ ലൈൻ കേരളത്തിലും വിജയിപ്പിക്കുകയാണ്‌ ബിജെപി. കോൺഗ്രസിന്റെ മുതിർന്ന നേതാവ്‌ ദ്വിഗ്‌ വിജയ്‌ സിങ്‌ ആർഎസ്‌എസിനെ പ്രകീർത്തിച്ച അതേ ദിവസംതന്നെയാണ്‌ മറ്റത്തൂർ കൂടുമാറ്റം എന്നത്‌ ശ്രദ്ധേയമാണ്‌.

ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവമല്ല. അധികാരത്തിനായി ഏത്‌ ചെകുത്താൻമാരുമായി കൂട്ടു കൂടും എന്ന്‌ മുമ്പും തെളിയിച്ചിട്ടുണ്ട്‌ യുഡിഎഫ്‌. കുമരകത്ത്‌ ഭരണം കിട്ടാൻ ബിജെപിയെ കൂട്ടു പിടിച്ചപ്പോൾ ചൊവ്വന്നൂരിലും കോട്ടാങ്ങലിലും എസ്‌ഡിപിഐ ആണ്‌ കൂട്ട്‌. കേരളത്തിൽ അങ്ങോളം ഇന്നലെ കണ്ട കാഴ്‌ചയാണിത്‌.

കോൺഗ്രസിന്‌ അല്ലെങ്കിലും ബിജെപി തൊട്ടുകൂടാത്ത പാർടിയല്ല.

ഇത്‌ ഒറ്റപ്പെട്ട ഒരു സംഭവവുമല്ല. അധികാരത്തിനായി ഏത്‌ ചെകുത്താൻമാരുമായി കൂട്ടു കൂടും എന്ന്‌ മുമ്പും തെളിയിച്ചിട്ടുണ്ട്‌ യുഡിഎഫ്‌. കുമരകത്ത്‌ ഭരണം കിട്ടാൻ ബിജെപിയെ കൂട്ടു പിടിച്ചപ്പോൾ ചൊവ്വന്നൂരിലും കോട്ടാങ്ങലിലും എസ്‌ഡിപിഐ ആണ്‌ കൂട്ട്‌. കേരളത്തിൽ അങ്ങോളം ഇന്നലെ കണ്ട കാഴ്‌ചയാണിത്‌. .

10 വർഷത്തിനിടെ കോൺഗ്രസ്‌ വിട്ടത്‌ 350ലേറെ നേതാക്കളും ജനപ്രതിനിധികളുമാണ്‌. നൂറിലധികം എംഎൽഎമാരും നിരവധി എംപിമാരും ജനപ്രതിനിധികളും പാർടി വിട്ടിട്ടുണ്ട്‌. ഭൂരിപക്ഷവും ബിജെപി പാളയത്തിലാണ്‌ എത്തിയത്‌. കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, എംപിമാർ തുടങ്ങി നേതൃത്വത്തിലുണ്ടായിരുന്നവർ തന്നെ പാർടിയെ കൈവിട്ടു. ദിവസവും നേതാക്കൾ കോൺഗ്രസ്‌ വിടുകയാണ്‌.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പ്രദേശ്‌ കോൺഗ്രസ്‌ മുൻ അധ്യക്ഷനുമായിരുന്ന അശോക് ചവാൻ എംഎൽഎ സ്ഥാനം രാജിവച്ചാണ്‌ കോൺഗ്രസ്‌ വിട്ടത്‌. ബിജെപിയിൽനിന്ന്‌ രാജ്യസഭാംഗമായി.

മുംബൈയിലെ യുവനേതാവും മുൻ കേന്ദ്രമന്ത്രിയും എഐസിസി ജോയിന്റ്‌ ട്രഷററുമായ മിലിന്ദ്‌ ദിയോറ, ഭരണ കക്ഷിയായ ശിവസേന ഏക്‌നാഥ്‌ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ഭാരത്‌ ജോഡോ ന്യായ്‌ യാത്ര തുടങ്ങിയ ദിവസമായിരുന്നു രാഹുൽ ബ്രിഗേഡിലെ മിലിന്ദിന്റെ രാജി. മുതിർന്ന നേതാവും സോണിയ കുടുംബത്തിന്റെ വിശ്വസ്‌തനുമായിരുന്ന മുരളി ദിയോറയുടെ മകനാണ്‌. രണ്ടുവട്ടം ദക്ഷിണ മുംബൈയിൽനിന്ന്‌ ലോക്‌സഭയിലെത്തി. മുൻമന്ത്രിയും മുതിർന്ന നേതാവും മൂന്നുതവണ എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖി, ബസവരാജ് പാട്ടീൽ എന്നിവരും കോൺഗ്രസ്‌ വിട്ടവരാണ്‌. കേരളത്തിലും ബിജെപിയിൽ എത്തിയ കോൺഗ്രസ്‌ നേതാക്കൾ ഏറെയാണ്‌. ലീഡർ കെ കരുണാകരന്റെ മകൾ പത്മജ, മുൻ വിസിയും പിഎസ്‌സി ചെയർമാനുമായ ഡോ കെ എസ്‌ രാധാകൃഷ്‌ണൻ, എ കെ ആന്റണിയുടെ മകനും കോൺഗ്രസ്‌ ഐടി സെൽ കോ ഓർഡിനേറ്ററുമായിരുന്ന അനിൽ ആന്റണി, എഐസിസി സെക്രട്ടി ടോം വടക്കൻ, ധർമ്മടം മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് ജില്ലാ മുൻ ജനറൽ സെക്രട്ടറി സി രഘുനാഥ് എന്നിവർ അതിൽ ചിലർ മാത്രമാണ്‌. തിരുവനന്തപുരത്തുനിന്നുള്ള ലോകസഭാ അംഗം ശശിതരൂർ എന്നാണ്‌ കൂടുമാറുക എന്ന്‌ നോക്കി നിൽക്കുകയാണ്‌ കോൺഗ്രസുകാർ.


കേരളത്തിൽ ബിജെപിയുമായി ഒരു മറയുമില്ലാതെ കൂട്ടുകെട്ടുണ്ടാക്കിയത്‌ 1991ലെ തെരഞ്ഞെടുപ്പിലാണ്‌. കോ–ലീ–ബി സഖ്യം എന്ന കൂട്ടുകെട്ടിന്റെ ഭാഗമായി ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ആർഎസ്‌എസുകാരനായ ഡോ കെ മാധവൻ കൂട്ടിയെ യുഡിഎഫും വടകര ലോസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. രതന സിംഗിനെയും വിജയിപ്പിക്കുക എന്നതായിരുന്നു ധാരണ. മറ്റ്‌ 20 മണ്ഡലങ്ങളിലും ധാരണ ഉണ്ടായിരുന്നു. കെ ജി മാരാരുടെ ആത്മകഥയിലെ പാഴായ പരീക്ഷണം എന്ന അധ്യായത്തിൽ ഇ‍ൗ കൂട്ടുകെട്ട്‌ തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌.

കേരളത്തിൽ ബിജെപിയുമായി ഒരു മറയുമില്ലാതെ കൂട്ടുകെട്ടുണ്ടാക്കിയത്‌ 1991ലെ തെരഞ്ഞെടുപ്പിലാണ്‌. കോ–ലീ–ബി സഖ്യം എന്ന കൂട്ടുകെട്ടിന്റെ ഭഗമായി ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ആർഎസ്‌എസുകാരനായ ഡോ കെ മാധവൻ കൂട്ടിയെ യുഡിഎഫും വടകര ലോസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. രതന സിംഗിനെയും വിജയിപ്പിക്കുക എന്നതായിരുന്നു ധാരണ. മറ്റ്‌ 20 മണ്ഡലങ്ങളിലും ധാരണ ഉണ്ടായിരുന്നു. കെ ജി മാരാരുടെ ആത്മകഥയിലെ പാഴായ പരീക്ഷണം എന്ന അധ്യായത്തിൽ ഇ‍ൗ കൂട്ടുകെട്ട്‌ തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌. ആ പരീക്ഷണം കേരളത്തിലെ മതനിരപേക്ഷതയിൽ വിശ്വാസിക്കുന്ന വോട്ടർമാർ തള്ളിയെങ്കിലും പിന്നീട്‌ നേമത്തിലൂടെ നിയമസഭയിലും തൃശൂരിലൂടെ ലോക്സഭയിലും ബിജെപിക്ക്‌ അക്ക‍ൗണ്ട്‌ തുറക്കാൻ കോൺഗ്രസ്‌ വഴിയൊരുക്കി. നേമത്തെ അക്ക‍ൗണ്ട്‌ പീന്നീട്‌ വി ശിവൻകുട്ടിയിലൂടെ എൽഡിഎഫ്‌ പൂട്ടി എന്നതും ചരിത്രം. ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫ്–ബിജെപി കൂട്ടുകെട്ട്‌ വ്യക്തമായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി–യുഡിഎഫ്‌ വോട്ടുകച്ചവടം പരസ്യമാണ്‌. ഇ‍ൗ കൂട്ടുകെട്ടിന്റെ പുതിയ രൂപമാണ്‌ മറ്റത്തൂരിൽ കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home