ad
Deshabhimani

'പീഡനവീരന്മാരുടെ കൂടാരമായി കോൺഗ്രസ്; കെഎസ്‌യു ജില്ലാ പ്രസിഡന്റിനെയും നേതൃത്വം സംരക്ഷിക്കുന്നു'

MC ATHUL KSU.png

കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍

വെബ് ഡെസ്ക്

Published on Apr 19, 2026, 06:01 PM | 1 min read

കണ്ണൂർ: സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്‌ നിലപാട്‌ കേരളരാഷ്‌ട്രീയത്തിന്‌ അപമാനമാണെന്ന്‌ ഡിവൈഎഫ്‌ഐ. 1.6 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എം സി അതുലിനെ സ്ഥാനത്ത് നിന്ന് നീക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് ലജ്ജാകരമാണ്.


പരാതി ഉയർന്നപ്പോൾ തന്നെ പ്രതിക്ക്‌ സംരക്ഷണം ഒരുക്കാൻ സഹായിച്ചത് കോൺഗ്രസ് നേതൃത്വമാണ്. സ്വന്തം സംഘടനയിലെ സ്ത്രീകൾക്ക് പോലും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത വിധം കോൺഗ്രസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുന്നു. പ്രതി എം സി അതുലിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.


സമാനമായ ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള നേതാക്കളെ സംരക്ഷിക്കുന്ന അതേ രീതിയാണ് കണ്ണൂരിലും ആവർത്തിക്കുന്നത്. പ്രതിക്ക് സംരക്ഷണം ഒരുക്കിയ നേതാക്കളെക്കുറിച്ചും അന്വേഷിക്കണം. പീഡനാരോപിതനെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീസമൂഹത്തോട് മറുപടി പറയണം. ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്നും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home