ചില മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന്‌ 
 കൊണ്ടുവരുന്ന വ്യാജ വാർത്തകളെല്ലാം പൊളിഞ്ഞു

തെരഞ്ഞെടുപ്പ്‌ മുന്നിൽ ; വിറളിപിടിച്ച്‌ കോൺഗ്രസും 
മാധ്യമങ്ങളും

congress and media agenda
avatar
സി കെ ദിനേശ്‌

Published on Oct 14, 2025, 03:04 AM | 1 min read


തിരുവനന്തപുരം

എൽഡിഎഫ്‌ സർക്കാർ തുടർച്ചയായി 10 വർഷം ഭരിച്ചിട്ടും ഭരണവിരുദ്ധവികാരം തൊട്ടുകാണിക്കാനാകാതെ, അജണ്ട ‘സെറ്റ്‌’ ആകാതെ കോൺഗ്രസും യുഡിഎഫ്‌ മാധ്യമങ്ങളും.


പ്രതിഷേധവും പ്രശ്നങ്ങളും ഉയർത്താനായി കൊണ്ടുവന്ന ഓരോ വിഷയവും കോൺഗ്രസിനെയും മാധ്യമങ്ങളെയും തിരിഞ്ഞുകുത്തുന്നു. അയ്യപ്പസംഗമത്തിന്‌ മുൻപും ശേഷവുമുള്ള രാഷ്‌ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്‌ മൂന്നാം തുടർഭരണത്തിലേക്കുള്ള എൽഡിഎഫിന്റെ കുതിപ്പാണ്‌. ഇതോടെ നിലതെറ്റിയ അവസ്ഥയിലായി യുഡിഎഫും പിന്തുണയ്ക്കുന്ന മാധ്യമങ്ങളും.


യുഡിഎഫ്‌ സർക്കാരുകൾ ഭരണത്തിൽ അഞ്ച്‌ വർഷമാകുന്പോഴേക്കും അതിരൂക്ഷമായ ഭരണവിരുദ്ധവികാരവും കോൺഗ്രസിലും യുഡിഎഫിലും അന്തഃഛിദ്രവുമാണ്‌ പതിവ്‌. ഇ‍ൗ രീതിക്ക്‌ അന്ത്യംകുറിച്ചാണ്‌ കേരളം പുതിയ സാമൂഹ്യാവസ്ഥയ്ക്ക്‌ സാക്ഷ്യം വഹിക്കുന്നത്‌. എൽഡിഎഫ്‌ ശക്തമായ കെട്ടുറപ്പിലുമാണ്‌. കടുത്ത കേന്ദ്ര ഉപരോധത്തിന്റെ നടുവിലും വികസനവും ക്ഷേമവും ഉറപ്പുവരുത്തിയ നാടായി കേരളം മാറി. ഇത്‌ മറച്ചുവയ്ക്കാനാകില്ലെന്ന്‌ വന്നതോടെയാണ്‌ വ്യാജവാർത്തകൾ ഇറക്കുന്നത്‌.


അയ്യപ്പ സംഗമം പൊളിക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തി ഉന്നയിച്ച ദ്വാരപാലക പീഠമോഷണം പൊളിഞ്ഞു. പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്ന്‌ പീഠം കണ്ടെത്തിയതോടെ ദേവസ്വം ബോർഡിനും സർക്കാരിനുമെതിരായ യുഡിഎഫ്‌ നീക്കം പുറത്തായി. കോൺഗ്രസ്‌ സർക്കാരുകൾ വളർത്തിയ ഇടനിലക്കാരും കോൺഗ്രസുകാരായ ദേവസ്വം ഉദ്യോഗസ്ഥരും നടത്തിയ വന്പൻവെട്ടിപ്പുകൾ പുറത്തുവരാനും തുടങ്ങി. പൊലീസിനെതിരെ കൊണ്ടുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവന്നു. ഷാഫി പറന്പിൽ എംപിക്ക്‌ അക്രമസമരം നയിച്ച്‌ ‘ഷോ’ നടത്തേണ്ടിവന്നു. മുഖ്യമന്ത്രിയുടെ മകനെതിരെ ഇ ഡി നോട്ടീസ്‌ എന്ന്‌ കൊട്ടിഘോഷിച്ചവർക്ക്‌ അത്‌ സംബന്ധിച്ച്‌ വ്യക്തതയില്ലാത്ത അവസ്ഥയാണ്‌.


നിയമസഭയിൽ സർക്കാരിന്റെ മറുപടി പേടിച്ച്‌ പ്രതിപക്ഷം വിഷയങ്ങൾ അവതരിപ്പിക്കാൻപോലും ഭയപ്പെട്ടു. യുഡിഎഫ്‌ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾക്ക്‌ പിന്നാലെപോയി വ്യക്തിത്വംപോലും നഷ്ടപ്പെടുന്ന ഗതികേടിലായി പ്രതിപക്ഷം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home