മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; ഗവർണർക്ക് പരാതി

കൊച്ചി: കണ്ണൂരിൽ നവംബർ 20ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി അംഗവുമായ അഡ്വ. പി എം ഷമീറാണ് പരാതി നൽകിയത്. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും ഭരണകൂടത്തിന്റെ അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുമെന്ന സന്ദേശമാണ് പ്രസംഗത്തിലൂടെ നൽകിയിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ അനുച്ഛേദം 164(3) പ്രകാരമുള്ള സത്യപ്രതിജ്ഞ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ ഉചിതമായ ഭരണഘടനാപരമായ നടപടികളും പ്രസംഗത്തിലെ ക്രിമിനൽ കുറ്റങ്ങൾ സംബന്ധിച്ച് നിയമനടപടികളും സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.









0 comments