ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം; ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി

കോഴിക്കോട്: പേരാമ്പ്ര എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി. കുറ്റിച്ചിറ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്കായി തയ്യാറാക്കിയ പ്രചാരണ വീഡിയോയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉള്‍പ്പെടുത്തിയതായാണ് പരാതി. കുറ്റിച്ചിറ എല്‍ഡിഎഫ് വാര്‍ഡ് സെക്രട്ടറി നൗഷാദാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.
എംഎല്‍എയുടെ ഇന്‍സറ്റഗ്രാം എക്കൗണ്ടിലൂടെയാണ് പ്രചാരണ വീഡിയോ പുറത്തിറക്കിയത്. ഔദ്യോഗിക മുദ്ര ഉപയോഗിക്കുന്നത് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമാണ്. രണ്ട് വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രചാരണ വീഡിയോ നീക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാത്തിമ തഹ്‌ലിയ രാജിവച്ചതോടെയാണ് കുറ്റിച്ചിറയിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടത്. ആശാ വർക്കറായ ടി ടി ജംഷീനയാണ് എൽഡിഎഫ് സ്ഥാനാർഥി. ത്രാസ് അടയാളത്തിലാണ് ജനവിധി തേടുന്നത്. യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കുള്ള മറുപടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന ഉറച്ചവിശ്വാസത്തിലാണ് എൽഡിഎഫ്. ഫാത്തിമ തഹ്‌ലിയ രാജിവച്ചതോടെയാണ് കുറ്റിച്ചിറയിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടത്. ഫർസീന അറയ്ക്കൽ, കെ ജീജ എന്നിവരാണ് യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളുമുണ്ട്.









0 comments